loader image
ആരോഗ്യകേന്ദ്രമില്ല, റോഡില്ല; ചികിത്സ തേടിയുള്ള 6 കിലോമീറ്റർ നടത്തം ദുരന്തമായി, ഗർഭിണിക്കും കുഞ്ഞിനും ദാരുണാന്ത്യം

ആരോഗ്യകേന്ദ്രമില്ല, റോഡില്ല; ചികിത്സ തേടിയുള്ള 6 കിലോമീറ്റർ നടത്തം ദുരന്തമായി, ഗർഭിണിക്കും കുഞ്ഞിനും ദാരുണാന്ത്യം

മുംബൈ: അടിസ്ഥാന ആരോഗ്യ സൗകര്യങ്ങളുടെ അഭാവം മൂലം മഹാരാഷ്ട്രയിൽ ഒമ്പത് മാസം ഗർഭിണിയായ യുവതിക്കും കുഞ്ഞിനും ദാരുണാന്ത്യം. ഗഡ്ചിറോളി ജില്ലയിലെ ആൽദാണ്ടി ടോള ഗ്രാമവാസിയായ ആശ സന്തോഷ് കിരംഗ (24) ആണ് മരിച്ചത്. ഉൾനാടൻ ഗ്രാമത്തിൽ നിന്ന് കിലോമീറ്ററുകളോളം കാൽനടയായി സഞ്ചരിക്കേണ്ടി വന്നതാണ് യുവതിയുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായത്.

പ്രസവസമയത്ത് കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിനായി സഹോദരിയുടെ വീട്ടിലേക്ക് പോകാനാണ് ആശ യാത്ര തിരിച്ചത്. ഇവരുടെ ഗ്രാമത്തിലേക്ക് വാഹനങ്ങൾ എത്താൻ റോഡ് സൗകര്യമില്ലാത്തതിനാൽ കാട്ടുപാതയിലൂടെ 6 കിലോമീറ്റർ ദൂരമാണ് യുവതിക്ക് നടക്കേണ്ടി വന്നത്. യാത്രയ്ക്കിടെ ശാരീരിക നില വഷളായ യുവതിയെ പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞ് ഗർഭപാത്രത്തിൽ വച്ച് തന്നെ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. കാൽനടയായി ദൂരം നടന്നതാണ് അപ്രതീക്ഷിതമായ പ്രസവ വേദനക്കും സങ്കീർണതകൾക്കും കാരണമായതെന്ന് ഗഡ്ചിറോളി ജില്ലാ ആരോഗ്യ ഓഫീസർ ഡോ. പ്രതാപ് ഷിൻഡെ പ്രതികരിച്ചു. ആധുനിക കാലത്തും റോഡ് സൗകര്യമോ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളോ ഇല്ലാത്ത ഗഡ്ചിറോളിയിലെ ഉൾനാടൻ ഗ്രാമങ്ങളുടെ അവസ്ഥ ഈ സംഭവത്തോടെ വീണ്ടും ചർച്ചയാവുകയാണ്.
The post ആരോഗ്യകേന്ദ്രമില്ല, റോഡില്ല; ചികിത്സ തേടിയുള്ള 6 കിലോമീറ്റർ നടത്തം ദുരന്തമായി, ഗർഭിണിക്കും കുഞ്ഞിനും ദാരുണാന്ത്യം appeared first on Express Kerala.

Spread the love
See also  ദുബായ് ബീച്ചുകൾ ഇനി കൂടുതൽ സുരക്ഷിതം; സ്മാർട്ട് ക്യാമറകളും റോബോട്ടുകളും സജ്ജം

New Report

Close