
തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വൻ അഗ്നിബാധ. സ്റ്റേഷനിലെ രണ്ടാമത്തെ ഗേറ്റിന് സമീപമുള്ള ബൈക്ക് പാർക്കിങ് ഏരിയയിലാണ് തീപിടുത്തമുണ്ടായത്. അപകടത്തിൽ നിരവധി ബൈക്കുകൾ പൂർണ്ണമായും കത്തിനശിച്ചു. 600-ലധികം ബൈക്കുകൾ പാർക്ക് ചെയ്തിരുന്ന സ്ഥലമായതിനാൽ നാശനഷ്ടങ്ങളുടെ വ്യാപ്തി വർദ്ധിക്കാനാണ് സാധ്യത.
ആദ്യഘട്ടത്തിൽ രണ്ട് ബൈക്കുകൾക്ക് തീപിടിക്കുകയും നിമിഷങ്ങൾക്കുള്ളിൽ അത് മറ്റ് വാഹനങ്ങളിലേക്ക് പടരുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം. നിലവിൽ തീ സമീപത്തെ മരങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി തുടരുകയാണ്. എന്നാൽ തീ ഇതുവരെ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല. അപകടകാരണം വ്യക്തമല്ല.
The post തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വൻ തീപിടുത്തം; നിരവധി ബൈക്കുകൾ കത്തിനശിച്ചു appeared first on Express Kerala.



