"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ജന്മാഷ്ടമി ആഘോഷം നടത്തി ഭാരതീയ വിദ്യാഭവൻ

September 4, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഇരിങ്ങാലക്കുട : ഫലം ഇച്ഛിക്കാതെ സ്വന്തം കർമങ്ങൾ വേണ്ടവിധം നിർവഹിക്കുക, പ്രകൃതിയോടും സഹജീവികളോടും ഇണങ്ങുന്ന ലളിതജീവിതം നയിക്കുക എന്നീ സന്ദേശങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഭാരതീയ വിദ്യാഭവനിൽ ജന്മാഷ്ടമി ആഘോഷങ്ങൾ നടന്നു.

സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന നിറപ്പകിട്ടാർന്ന ചടങ്ങ് ചെയർമാൻ ടി.എ. നായർ ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ ബിജു ഗീവർഗ്ഗീസ്, എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സി. നന്ദകുമാർ, സെക്രട്ടറി വി. രാജൻ, ട്രഷറർ സുബ്രഹ്മണ്യൻ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ശോഭ ശിവാനന്ദരാജൻ, അഡ്വ. ആനന്ദവല്ലി, പ്രൊഫ. നാരായണൻകുട്ടി, വൈസ് പ്രിൻസിപ്പൽമാരായ സുജാത രാമനാഥൻ, ഗിരിജ മേനോൻ, പിടിഎ പ്രസിഡൻ്റ് കെ.ജി. രാമനാഥ് എന്നിവർ സന്നിഹിതരായിരുന്നു.

കൃഷ്ണന്റെയും രാധയുടെയും വേഷം ധരിച്ചെത്തിയ പ്രൈമറി വിദ്യാർഥികൾ ചടങ്ങിനെ വർണ്ണാഭമാക്കി.

ശ്രീകൃഷ്ണലീലകൾ ഉൾക്കൊള്ളിച്ച നൃത്തങ്ങൾ ഏറെ ആസ്വാദ്യകരമായി. ഗാനമാലിക, ഘോഷയാത്ര തുടങ്ങിയവയും ഉണ്ടായിരുന്നു.

അധ്യാപകരായ അനിത ജിനപാൽ, സവിത മേനോൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Get more updates from Pudukad News on Google