സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പവന് ഒറ്റയടിക്ക് 840 രൂപ വർദ്ധിച്ചതിന് പിന്നാലെ ഇന്നലെ 280 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. നിലവിൽ ഒരു പവൻ (22 കാരറ്റ്) സ്വർണത്തിന്റെ വില 99,600 രൂപയാണ്. എന്നാൽ, സ്വർണത്തിന്റെ വിപണി വിലയേക്കാൾ ഉയർന്ന തുകയാകും ഉപഭോക്താക്കൾക്ക് ആഭരണം വാങ്ങുമ്പോൾ നൽകേണ്ടി വരിക. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും, 3 ശതമാനം ജിഎസ്ടിയും, ഹാൾമാർക്കിങ് ചാർജും കൂടി ചേരുമ്പോൾ ഒരു പവൻ സ്വർണാഭരണത്തിന് ഏകദേശം ഒന്നേകാൽ ലക്ഷം രൂപയോളം ചിലവാകും.
Also Read: ബിറ്റ്‌കോയിൻ കുതിപ്പും കിതപ്പും! 2025-ലെ ക്രിപ്‌റ്റോ വിപണി നൽകുന്ന പാഠങ്ങൾ; 2026-ൽ എന്ത് സംഭവിക്കും?
സ്വർണവില ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിലവാരത്തിൽ തുടരാൻ പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്. അമേരിക്ക ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതോടെ ഡോളറിന്റെ മൂല്യം ഇടിഞ്ഞതും, ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളായ ചൈന വൻതോതിൽ സ്വർണം വാങ്ങി കൂട്ടുന്നതുമാണ് വില കുതിച്ചുയരാൻ കാരണമായത്.
The post സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? ഇന്നത്തെ വില അറിയാം appeared first on Express Kerala.



