loader image
തൊണ്ടിമുതൽ കേസ്! ആന്റണി രാജുവിന് തടവും അയോഗ്യതയും; ബാർ കൗൺസിൽ നടപടിക്കൊരുങ്ങുന്നു

തൊണ്ടിമുതൽ കേസ്! ആന്റണി രാജുവിന് തടവും അയോഗ്യതയും; ബാർ കൗൺസിൽ നടപടിക്കൊരുങ്ങുന്നു

തൊണ്ടിമുതലിൽ കൃത്രിമം കാണിച്ച കേസിൽ ശിക്ഷിക്കപ്പെട്ട മുൻ മന്ത്രി ആന്റണി രാജുവിനെതിരെ ബാർ കൗൺസിൽ സ്വമേധയാ നടപടിക്കൊരുങ്ങുന്നു. അഭിഭാഷക ജോലിയിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കുന്നതുൾപ്പെടെയുള്ള കർശനമായ അച്ചടക്ക നടപടികളാണ് കൗൺസിലിന്റെ പരിഗണനയിലുള്ളത്. വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ ബാർ കൗൺസിൽ അച്ചടക്ക സമിതിയോട് നിർദ്ദേശിക്കും. അടുത്ത ബാർ കൗൺസിൽ യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും. തൊണ്ടിമുതലിൽ കൃത്രിമം കാണിച്ച നടപടി അതീവ ഗുരുതരമാണെന്നും ഇത് അഭിഭാഷക സമൂഹത്തിന് തന്നെ നാണക്കേടാണെന്നും ബാർ കൗൺസിൽ പ്രസിഡന്റ് ടി.എസ്. അജിത് പ്രതികരിച്ചു.

ആന്റണി രാജുവിനും കൂട്ടുപ്രതിയായ മുൻ തൊണ്ടി ക്ലർക്ക് ജോസിനുമാണ് കോടതി ശിക്ഷ വിധിച്ചത്. ഉദ്യോഗസ്ഥ വഞ്ചന ഉൾപ്പെടെയുള്ള കുറ്റങ്ങൾക്കായി ജോസിന് ഒരു വർഷം അധിക തടവും കോടതി വിധിച്ചു. നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് തടവും പിഴയും വിധിച്ചത്. ഇതോടെ ജനപ്രാതിനിധ്യ നിയമപ്രകാരം അദ്ദേഹം എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനായി. കുറ്റപത്രം സമർപ്പിച്ച് 19 വർഷങ്ങൾക്കു ശേഷമാണ് എൽഡിഎഫ് നേതാവായ ആന്റണി രാജു പ്രതിയായ ഈ കേസിൽ നിർണ്ണായകമായ വിധി വരുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ മയക്കുമരുന്നുമായി പിടിക്കപ്പെട്ട വിദേശിയെ രക്ഷപ്പെടുത്താൻ കോടതിയുടെ കസ്റ്റഡിയിലുണ്ടായിരുന്ന തൊണ്ടിമുതലായ അടിവസ്ത്രത്തിൽ മാറ്റം വരുത്തി (അട്ടിമറിച്ചു) എന്നതാണ് കേസിനാസ്പദമായ സംഭവം.

See also  എപി ഇന്റർ പ്രാക്ടിക്കൽ പരീക്ഷ ഹാൾ ടിക്കറ്റ് 2026 പുറത്തിറങ്ങി

The post തൊണ്ടിമുതൽ കേസ്! ആന്റണി രാജുവിന് തടവും അയോഗ്യതയും; ബാർ കൗൺസിൽ നടപടിക്കൊരുങ്ങുന്നു appeared first on Express Kerala.

Spread the love

New Report

Close