September 8, 2026

പ്രസവത്തിന് പിന്നാലെ അമിത രക്തസ്രാവം; ചികിത്സയിലായിരുന്ന 24കാരി മരിച്ചു | Kondotty woman death

പ്രസവത്തിന് പിന്നാലെ അമിത രക്തസ്രാവം; ചികിത്സയിലായിരുന്ന 24കാരി മരിച്ചു | Kondotty woman death
Kondotty woman death

കൊണ്ടോട്ടി: പ്രസവത്തിന് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. തുറക്കൽ സ്വദേശി പള്ളത്തിൽ റീം സിതാര (24) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് പ്രസവത്തിനായി യുവതിയെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈകീട്ടോടെ പ്രസവം നടന്നതിന് പിന്നാലെ അമിത രക്തസ്രാവമുണ്ടായതായാണ് ബന്ധുക്കൾ പറയുന്നത്. (Kondotty woman death)

ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് റീം സിതാരയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകുകയായിരുന്നു. എന്നാൽ ശനിയാഴ്ച പുലർച്ചയോടെ മരണം സംഭവിച്ചു. നവജാത ശിശുവിനെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചികിത്സയ്ക്കിടെ ഉണ്ടായ ഗുരുതരാവസ്ഥയും മരണവും സംബന്ധിച്ച് ഡോക്ടറുടെ അനാസ്ഥയുണ്ടായെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ ചികിത്സയുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ സംബന്ധിച്ച് കൂടുതൽ വ്യക്തത ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്.

തുറക്കൽ ജാബിർ പള്ളത്തിലിന്റെയും ഷെറീന മണ്ണാരിലിന്റെയും മകളാണ് റീം സിതാര. മഞ്ചേരി വീമ്പൂർ മാരിയാട് സ്വദേശി പി. മുഹമ്മദ് വാസീം (മദീന) ആണ് ഭർത്താവ്.
നസൽ ഷാഹിൻ, റയ റോസ്, അസിം റഷിൻ എന്നിവരാണ് സഹോദരങ്ങൾ.

See also  സ്വന്തം കുഴി തോണ്ടി ഡൊണാൾഡ് ട്രംപ്?

Summary: A 24-year-old woman from Thurakkal died after developing severe complications and heavy bleeding following childbirth. Her newborn is undergoing treatment at Manjeri Medical College Hospital, while relatives have alleged medical negligence.

Spread the love