സംസ്ഥാനത്ത് ഉയർന്ന താപനില തുടരും: സെപ്റ്റംബർ 10 മുതൽ മഴയ്ക്ക് സാധ്യത, വിവധ ജില്ലകളിൽ യെല്ലോ അലർട്ട് | Kerala High Temperature Warning


തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന ചൂടും ആർദ്രതയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സാധാരണ താപനിലയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയർന്നേക്കും. തെക്കുപടിഞ്ഞാറൻ മൺസൂൺ ദുർബലമായതാണ് താപനില ഉയരാൻ കാരണം. എന്നാൽ നിലവിലെ സാഹചര്യം ഉഷ്ണതരംഗമായി കണക്കാക്കിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.(Kerala High Temperature Warning Yellow Alert Issued For Rain From September 10)
മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന ആന്ധ്രാപ്രദേശ് തീരപ്രദേശത്തുമായി ചക്രവാതച്ചുഴി രൂപപ്പെട്ടു. സെപ്റ്റംബർ 11 ഓടെ മധ്യപടിഞ്ഞാറൻ – വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന വടക്കൻ ആന്ധ്രാപ്രദേശ് – തെക്കൻ ഒഡിഷ തീരപ്രദേശത്തുമായി ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യയുണ്ട്. ഇതിൻ്റെ സ്വാധീനഫലമായി കേരളത്തിൽ 2026 സെപ്റ്റംബർ 08 മുതൽ 12 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത.
സെപ്റ്റംബർ 10 മുതൽ 12 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
10/09/2026 : ആലപ്പുഴ, എറണാകുളം
11/09/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം
12/09/2026: പത്തനംതിട്ട, ഇടുക്കി, പാലക്കാട്
എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
Story Summary
Kerala is experiencing high temperatures due to a weakened southwest monsoon, with temperatures expected to rise up to 4°C above normal. However, widespread rainfall is predicted on September 10 and 11, with Yellow Alerts issued for several districts.

