loader image
‘നിവിൻ പോളി’ ഈസ് ബാക്ക്; അന്ന് ‘പ്രേമ’ത്തിന് നഷ്ടപ്പെട്ട റെക്കോർഡ് ഇന്ന് ‘സർവ്വം മായ’ തൂക്കി!

‘നിവിൻ പോളി’ ഈസ് ബാക്ക്; അന്ന് ‘പ്രേമ’ത്തിന് നഷ്ടപ്പെട്ട റെക്കോർഡ് ഇന്ന് ‘സർവ്വം മായ’ തൂക്കി!

ലയാള സിനിമയിലെ പ്രിയതാരം നിവിൻ പോളിയുടെ അതിശക്തമായ തിരിച്ചുവരവിന് സാക്ഷ്യം വഹിച്ച് ‘സർവ്വം മായ’. റിലീസ് ചെയ്ത് വെറും പത്ത് ദിവസങ്ങൾക്കുള്ളിൽ ചിത്രം ആഗോള ബോക്സ് ഓഫീസിൽ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചു. ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഖിൽ സത്യൻ സംവിധാനം ചെയ്ത ഈ ചിത്രം നിവിൻ പോളിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമെന്ന റെക്കോർഡും സ്വന്തമാക്കി.

2015ൽ പുറത്തിറങ്ങിയ അൽഫോൺസ് പുത്രന്റെ ‘പ്രേമം’ 100 കോടി നേടുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നെങ്കിലും സെൻസർ കോപ്പി ചോർന്നത് കളക്ഷനെ ബാധിച്ചിരുന്നു. അന്ന് 72 കോടിയിൽ അവസാനിച്ച ആ സ്വപ്നം, കൃത്യം പത്ത് വർഷങ്ങൾക്കിപ്പുറം 2025-ന്റെ അവസാനത്തിൽ ‘സർവ്വം മായ’യിലൂടെ നിവിൻ പോളി നേടിയെടുത്തിരിക്കുകയാണ്. ബോഡി ഷെയ്മിങ്ങും കരിയറിലെ തകർച്ചയും പറഞ്ഞ് തന്നെ എഴുതിത്തള്ളിയവർക്ക് തന്റെ സ്റ്റാർഡം ഇന്നും ഭദ്രമാണെന്ന് നിവിൻ തെളിയിച്ചു കഴിഞ്ഞു.

Also Read: ഷാരൂഖിന് ശേഷം ഒരു വർഷം 2000 കോടി രൂപ സമ്പാദിച്ച ഏക ഇന്ത്യൻ നടൻ! പ്രഭാസിനെയും അല്ലു അർജുനെയും പിന്നിലാക്കിയ വില്ലൻ…

See also  ആറാട്ടുപുഴയിൽ കടലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

‘തട്ടത്തിൻ മറയത്തും’ ‘വടക്കൻ സെൽഫി’യും ‘പ്രേമ’വും തകർത്തോടിയ കാലത്ത് മലയാള സിനിമയുടെ നെഞ്ചിടിപ്പായിരുന്നു നിവിൻ പോളി. ബോക്സ് ഓഫീസിലെ മിന്നും താരമായി പീക്കിൽ നിന്നിരുന്ന നിവിനെയാണ് പിന്നീട് തുടർച്ചയായ പരാജയങ്ങൾ വേട്ടയാടിയത്. ആ പഴയ വിന്റേജ് നിവിനെ മിസ് ചെയ്യുന്നുവെന്ന ആരാധകരുടെ പരാതികൾക്കും പരിഹാസങ്ങൾക്കും ഒടുവിൽ 2025ന്റെ അവസാനത്തോടെ നിവിൻ പോളി മറുപടി നൽകിയിരിക്കുകയാണ്. താൻ ഫീൽഡ് ഔട്ടായിട്ടില്ലെന്നും കംബാക്ക് എന്നാൽ ഇതാണ് എന്നും നിവിൻ തെളിയിച്ചു കഴിഞ്ഞു.

സിനിമയുടെ വിജയാഘോഷത്തിന്റെ ഭാഗമായി എറണാകുളം കവിത തിയേറ്ററിൽ അണിയറ പ്രവർത്തകർക്കൊപ്പം തിയേറ്റർ വിസിറ്റിന് എത്തിയ നിവിൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. കരിയറിൽ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടപ്പോൾ ദൈവത്തെപ്പോലെ കൂടെ ഉണ്ടായത് പ്രേക്ഷകരാണെന്നും അവർക്ക് വേണ്ടി ഇനി സിനിമകൾ ചെയ്യുമെന്നും നിവിൻ പോളി പറഞ്ഞു. മലയാളികൾക്ക് എന്നും പ്രിയപ്പെട്ട നിവിൻ പോളി-അജു വർഗീസ് കൂട്ടുകെട്ടിന്റെ പത്താമത്തെ ചിത്രമാണ് ‘സർവ്വം മായ’. ഹൊറർ-കോമഡി മൂഡിൽ ആരംഭിച്ച് ഇമോഷണൽ ഫീൽ ഗുഡ് അനുഭവമായി മാറുന്ന രണ്ടാം പകുതിയാണ് ചിത്രത്തിന്റെ കരുത്ത്. അഖിൽ സത്യന്റെ ക്രാഫ്റ്റും ചിത്രത്തെ ഏറെ മികവുറ്റതാക്കി.

See also  മകൻ പാലായിലേക്ക്, അച്ഛൻ പൂഞ്ഞാർ വിടുമോ? കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന പി.സി.യുടെ നിർണ്ണായക നീക്കം

The post ‘നിവിൻ പോളി’ ഈസ് ബാക്ക്; അന്ന് ‘പ്രേമ’ത്തിന് നഷ്ടപ്പെട്ട റെക്കോർഡ് ഇന്ന് ‘സർവ്വം മായ’ തൂക്കി! appeared first on Express Kerala.

Spread the love

New Report

Close