loader image
എൻഎസ്എസ് നേതൃത്വത്തിനെതിരെ സി.വി. ആനന്ദബോസ്! മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ അനുവദിച്ചില്ല; നിഷേധിച്ച് സുകുമാരൻ നായർ

എൻഎസ്എസ് നേതൃത്വത്തിനെതിരെ സി.വി. ആനന്ദബോസ്! മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ അനുവദിച്ചില്ല; നിഷേധിച്ച് സുകുമാരൻ നായർ

ഡൽഹി: എൻഎസ്എസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ്. പെരുന്നയിലെ മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ തന്നെ അനുവദിച്ചില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഗവർണറായി ചുമതലയേൽക്കുന്നതിന് മുൻപ് പെരുന്നയിൽ എത്തിയപ്പോൾ നേരിട്ട അവഗണനയെക്കുറിച്ചാണ് അദ്ദേഹം മനസ്സ് തുറന്നത്.

മന്നം സ്മാരകം എല്ലാ നായന്മാർക്കും അവകാശപ്പെട്ടതാണെന്നും താനൊരു കരയോഗം നായരാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഗേറ്റ്കീപ്പറെ കാണാനല്ല താൻ പെരുന്നയിൽ എത്തുന്നതെന്നും എൻഎസ്എസ് നേതൃത്വത്തെ ഉന്നംവെച്ച് അദ്ദേഹം പ്രതികരിച്ചു. മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തുക എന്നത് സമുദായംഗങ്ങളുടെ അവകാശമാണെന്നും അത് ഒരാളുടെ മാത്രം കുത്തകയാണോ എന്നും അദ്ദേഹം ചോദിച്ചു. പെരുന്നയിലുണ്ടായത് സങ്കടകരമായ സംഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ മന്നത്ത് പത്മനാഭന്റെ സ്മാരകം നിർമ്മിക്കണമെന്ന് ആനന്ദബോസ് നിർദ്ദേശിച്ചു. ഇതിനായി തന്റെ ഒരു മാസത്തെ ശമ്പളം സംഭാവനയായി നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

Also Read: ഒറ്റപ്പാലത്ത് വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവം; സ്ഫോടക വസ്തുക്കളുടെ ഉറവിടം തേടി പൊലീസ്

അതേസമയം മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ അനുവദിച്ചില്ലെന്ന ബംഗാൾ ഗവർണർ സിവി ആനന്ദബോസിന്റെ വാദം തള്ളി ജനറൽ സെക്രട്ടറി ജി സുകുമാരൻനായർ. പുഷ്പാർച്ചന നടത്തണെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടില്ല എന്ന് ജി സുകുമാരൻനായർ പറഞ്ഞു.

See also  ബേസിൽ ഇനി തമിഴിലും; ‘രാവടി’ ഫസ്റ്റ് ഫസ്റ്റ് ലുക്കും ക്യാരക്ടർ ഗ്ലിമ്പ്സും പുറത്ത്!

The post എൻഎസ്എസ് നേതൃത്വത്തിനെതിരെ സി.വി. ആനന്ദബോസ്! മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ അനുവദിച്ചില്ല; നിഷേധിച്ച് സുകുമാരൻ നായർ appeared first on Express Kerala.

Spread the love

New Report

Close