
കാലിഫോർണിയ: ആപ്പിൾ പ്രേമികൾ ഏറെ കാത്തിരിക്കുന്ന അൾട്രാ-സ്ലിം സ്മാർട്ട്ഫോണായ ഐഫോൺ എയർ 2 ഈ വർഷം തന്നെ വിപണിയിലെത്തിയേക്കും. 2026ന്റെ രണ്ടാം പകുതിയിൽ ഐഫോൺ 18 പ്രോ സീരീസിനും ആപ്പിളിന്റെ കന്നി ഫോൾഡബിൾ ഐഫോണിനും ഒപ്പമായിരിക്കും ഐഫോൺ എയർ രണ്ടാം തലമുറ ലോഞ്ച് ചെയ്യുകയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
2025ൽ പുറത്തിറങ്ങിയ ആദ്യ ഐഫോൺ എയർ ഡിസൈൻ കൊണ്ട് ശ്രദ്ധിക്കപ്പെട്ടെങ്കിലും പ്രതീക്ഷിച്ച വിൽപ്പന നേടാനായിരുന്നില്ല. പ്രധാനമായും ഒറ്റ റിയർ ക്യാമറയും ചൂടാകുന്ന പ്രശ്നവുമാണ് ഉപഭോക്താക്കളെ പിന്നോട്ട് വലിച്ചത്. എന്നാൽ രണ്ടാം തലമുറയിൽ ഈ പോരായ്മകൾ പൂർണ്ണമായും പരിഹരിക്കാനാണ് ആപ്പിൾ ലക്ഷ്യമിടുന്നത്.
Also Read: ഇനി റോബോട്ടും വേദനയറിയും; മനുഷ്യസമാനമായ ‘ഇലക്ട്രോണിക് ചർമ്മം’ വികസിപ്പിച്ച് ഗവേഷകർ
ആദ്യ മോഡലിലെ 48 മെഗാപിക്സൽ സിംഗിൾ ക്യാമറയ്ക്ക് പകരം ഐഫോൺ എയർ 2-വിൽ ഇരട്ട ക്യാമറ സംവിധാനം ഉണ്ടാകും. ഇത് പ്രീമിയം മോഡലുകളിലെ പോലെ അൾട്രാ-വൈഡ് ലെൻസോ അല്ലെങ്കിൽ ടെലിഫോട്ടോ ലെൻസോ ആകാൻ സാധ്യതയുണ്ട്. ഐഫോൺ 17 പ്രോ മോഡലുകളിൽ ഉപയോഗിച്ചിട്ടുള്ള അത്യാധുനിക വേപ്പർ ചേംബർ കൂളിംഗ് സംവിധാനം ഐഫോൺ എയർ 2-വിലും ഉൾപ്പെടുത്തും. ഇത് ഫോൺ അമിതമായി ചൂടാകുന്നത് തടയാൻ സഹായിക്കും. മികച്ച വേഗത ഉറപ്പാക്കാൻ പ്രോ ലെവൽ ചിപ്സെറ്റും ഈ മെലിഞ്ഞ ഫോണിൽ ആപ്പിൾ നൽകിയേക്കും.
ഡിസൈനിലെ ആഡംബരവും ഫീച്ചറുകളിലെ കരുത്തും ഒരുപോലെ സമ്മേളിക്കുന്ന ഒരു സ്മാർട്ട്ഫോണായിരിക്കും ഐഫോൺ എയർ 2 എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
The post ഫോൾഡബിൾ ഐഫോണിനൊപ്പം ഐഫോൺ എയർ 2-വും; ആപ്പിളിന്റെ വമ്പൻ ലോഞ്ച് ഈ വർഷം appeared first on Express Kerala.



