September 8, 2026

മെസിയും റൊണാൾഡോയും ഒരേ ടീമിൽ കളിച്ചേക്കും; ഇതിഹാസങ്ങളുടെ സംഗമത്തിന് വഴിയൊരുക്കി കാർലോസ് ടെവസിന്റെ വിടവാങ്ങൽ മത്സരം | Messi Ronaldo same team

മെസിയും റൊണാൾഡോയും ഒരേ ടീമിൽ കളിച്ചേക്കും; ഇതിഹാസങ്ങളുടെ സംഗമത്തിന് വഴിയൊരുക്കി കാർലോസ് ടെവസിന്റെ വിടവാങ്ങൽ മത്സരം | Messi Ronaldo same team
messi ronadlo

ഫുട്‌ബോൾ: ലോകഫുട്‌ബോളിലെ സൂപ്പർതാരങ്ങളായ ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒരേ ടീമിൽ കളിക്കുന്നത് കാണാനുള്ള അവസരത്തിന് വഴിയൊരുങ്ങുന്നു. മുൻ അർജന്റീന താരവും മൊഞ്ചസ്റ്റർ യുണൈറ്റഡിന്റെയും മാഞ്ചസ്റ്റർ സിറ്റിയുടെയും മുൻ താരവുമായ കാർലോസ് ടെവസിന്റെ വിടവാങ്ങൽ മത്സരത്തിലാണ് ഇരുവരെയും ഒരുമിച്ച് അണിനിരത്താനുള്ള നീക്കം നടക്കുന്നത് (Messi Ronaldo same team).
2022ൽ മത്സരഫുട്‌ബോളിൽ നിന്ന് വിരമിച്ച ടെവസ് തന്റെ മുൻ ക്ലബ്ബായ ബൊക്ക ജൂനിയേഴ്‌സിൽ നിന്നുള്ള വിടവാങ്ങൽ മത്സരം ഡിസംബറിൽ സംഘടിപ്പിക്കാനാണ് പദ്ധതിയിടുന്നത്. മെസിയെയും റൊണാൾഡോയെയും മത്സരത്തിലേക്ക് ടെവസ് നേരിട്ട് ക്ഷണിച്ചതായാണ് റിപ്പോർട്ട്. ഇരുവരും ക്ഷണം സ്വീകരിക്കുകയും ഡിസംബറിൽ മത്സരത്തിന് എത്തുകയും ചെയ്താൽ ഒരേ ടീമിൽ പന്ത് തട്ടുന്ന അപൂർവ കാഴ്ച ആരാധകർക്ക് കാണാനാകും.

ടെവസിനൊപ്പം അർജന്റീന ദേശീയ ടീമിലും ക്ലബ് ഫുട്‌ബോളിലും കളിച്ചിരുന്ന നിരവധി താരങ്ങളെയും മത്സരത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഏകദേശം 60 താരങ്ങളെയാണ് പരിപാടിയുടെ ഭാഗമാക്കാൻ ലക്ഷ്യമിടുന്നത്. ബൊക്ക ജൂനിയേഴ്‌സിന് പുറമെ വെസ്റ്റ് ഹാം യുണൈറ്റഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, യുവന്റസ് എന്നീ ക്ലബ്ബുകൾക്കായും ടെവസ് കളിച്ചിട്ടുണ്ട്. അർജന്റീന ദേശീയ ടീമിനായി 76 മത്സരങ്ങളിൽ കളിച്ച ടെവസ് 13 ഗോളുകൾ നേടിയിട്ടുണ്ട്. 2004ലെ ഏഥൻസ് ഒളിമ്പിക്‌സിൽ സ്വർണം നേടിയ അർജന്റീന ടീമിലെ പ്രധാന താരമായിരുന്നു അദ്ദേഹം. അന്ന് ഒളിമ്പിക് ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയതും ടെവസായിരുന്നു.

See also  ഇന്ത്യൻ അതിർത്തികൾ വളച്ചൊടിച്ചു? പുതിയ യുഎൻ ഭൂപടത്തിൽ അരുണാചൽ പ്രദേശിന്റെയും അക്സായി ചിന്നിന്റെയും ചിത്രീകരണം ശ്രദ്ധ ആകർഷിച്ചത് എന്തുകൊണ്ട്?

വിരമിച്ച ശേഷം പരിശീലകന്റെ വേഷത്തിലേക്കാണ് ടെവസ് മാറിയത്. റൊസാരിയോ സെൻട്രൽ, ഇൻഡിപെൻഡെന്റെ, ടലറസ് ഡി കോർഡോബ എന്നീ ക്ലബ്ബുകളെ അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ തന്റെ വിടവാങ്ങൽ മത്സരം ലോകഫുട്‌ബോളിലെ ശ്രദ്ധേയമായൊരു താരസംഗമമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് മുൻ അർജന്റീന താരം.
മെസിയും റൊണാൾഡോയും കരിയറിൽ പലതവണ നേർക്കുനേർ എത്തിയിട്ടുണ്ടെങ്കിലും ഒരേ ടീമിന്റെ ജഴ്‌സിയിൽ ഒരുമിച്ച് കളിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ടെവസിന്റെ വിടവാങ്ങൽ മത്സരത്തിലേക്കുള്ള ഇരുവരുടെയും സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടാൽ അത് ഫുട്‌ബോൾ ആരാധകർക്ക് ഏറെ ആവേശം പകരുന്ന മുഹൂർത്തമാകും.

Summary: Lionel Messi and Cristiano Ronaldo could potentially play together in Carlos Tevez’s farewell match planned for December. Tevez has reportedly invited both superstars, along with around 60 former teammates from his Argentina and club football career.

Spread the love