
ന്യൂഡൽഹി: കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള പ്രമുഖ മാധ്യമ പഠന കേന്ദ്രമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ 2025-26 അധ്യയന വർഷത്തെ പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി പദവിയുള്ള സ്ഥാപനമാണ് ഐഐഎംസി.
പി.എച്ച്.ഡി ഗവേഷണ മേഖലകൾ
മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ
പ്രിന്റ് & ഇലക്ട്രോണിക് മീഡിയ
അഡ്വെർടൈസിങ് പബ്ലിക് റിലേഷൻസും
കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ & ബ്രാൻഡ് ബിൽഡിങ്
സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻ
മീഡിയ ഇൻഡസ്ട്രി മാനേജ്‌മെന്റ്
ജേണലിസം സ്റ്റഡീസ്
Also Read: എസ്ബിഐ എസ്.സി.ഒ റിക്രൂട്ട്മെന്റ്; ഒഴിവുകൾ പുതുക്കി, അപേക്ഷിക്കാനുള്ള തീയതി നീട്ടി
പൊളിറ്റിക്കൽ കമ്മ്യൂണിക്കേഷൻ
ഡിജിറ്റൽ മീഡിയ
സിനിമയും ഡിസ്‌കോഴ്‌സും
ഡാറ്റ ജേണലിസം & മീഡിയ അനലിറ്റിക്‌സ്
ഡെവലപ്‌മെന്റ് കമ്മ്യൂണിക്കേഷൻ
ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ
ഹെൽത്ത് കമ്മ്യൂണിക്കേഷൻ
വിഷ്വൽ കമ്മ്യൂണിക്കേഷൻ
മാസ് കമ്മ്യൂണിക്കേഷനുമായി ബന്ധപ്പെട്ട മറ്റ് മേഖല
2025-26 അധ്യയന വർഷത്തേക്കുള്ള പി.എച്ച്.ഡി പ്രോഗ്രാമിലേക്ക് ആകെ 22 പേർക്കാണ് അവസരമുള്ളത്. ഇതിൽ 18 പേർ ഫുൾടൈം വിഭാഗത്തിലും 4 പേർ പാർട്ട് ടൈം വിഭാഗത്തിലും ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
The post ഐഐഎംസിയിൽ പിഎച്ച്ഡി പ്രവേശനം! 15 ഗവേഷണ മേഖലകൾ, 22 സീറ്റുകൾ; അപേക്ഷകൾ ക്ഷണിച്ചു appeared first on Express Kerala.



