loader image
മലയാളം റാപ്പിന് ജാപ്പനീസ് സ്റ്റൈൽ ചുവടുകൾ; ‘കിഴക്ക് സൂര്യനുദിച്ചല്ലോ’ ഗാനത്തിനൊപ്പം ചുവടുവെച്ച് ജാപ്പനീസ് യുവാക്കൾ

മലയാളം റാപ്പിന് ജാപ്പനീസ് സ്റ്റൈൽ ചുവടുകൾ; ‘കിഴക്ക് സൂര്യനുദിച്ചല്ലോ’ ഗാനത്തിനൊപ്പം ചുവടുവെച്ച് ജാപ്പനീസ് യുവാക്കൾ

ലയാളികൾ ഈയിടെ ഏറ്റുപാടിയ ‘കിഴക്ക് സൂര്യനുദിച്ചല്ലോ’ എന്ന ഗാനം ഇപ്പോൾ ജപ്പാനിലും തരംഗമാവുകയാണ്. ഒരു കൂട്ടം ജാപ്പനീസ് യുവാക്കൾ ഈ മലയാളം പാട്ടിന്റെ താളത്തിനൊത്ത് മനോഹരമായി ചുവടുവെക്കുന്നതാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാവുന്നത്.

‘കാക്കെ ടാകു’ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ച വീഡിയോ ഇതിനോടകം മുപ്പത് ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. ജാപ്പനീസ് യുവാക്കളുടെ തകർപ്പൻ പ്രകടനം ശ്രദ്ധയിൽപ്പെട്ട ഗായകൻ ഫെജോയും രസകരമായ കമന്റുമായി എത്തി. “നമ്മുടെ പാട്ടുകൾ ജപ്പാനിലേക്കും എക്സ്പോർട്ട് ചെയ്ത് തുടങ്ങിയിരിക്കുന്നു” എന്നായിരുന്നു ഫെജോയുടെ പ്രതികരണം. ‘ഡാൻസ് മെയ്ഡ് ഇൻ ജപ്പാൻ, സോങ്ങ് മെയ്ഡ് ഇൻ കേരള’ എന്നിങ്ങനെ മലയാളികളുടെ കമന്റുകൾ കൊണ്ട് നിറയുകയാണ് വീഡിയോ.

Also Read: ‘നിവിൻ പോളി’ ഈസ് ബാക്ക്; അന്ന് ‘പ്രേമ’ത്തിന് നഷ്ടപ്പെട്ട റെക്കോർഡ് ഇന്ന് ‘സർവ്വം മായ’ തൂക്കി!

വർഷങ്ങൾക്ക് മുൻപ് ‘സഞ്ചാരി’ എന്ന ക്രിസ്തീയ ആൽബത്തിനായി പ്രശസ്ത ഗായികയും നിലവിൽ അരൂർ എം.എൽ.എയുമായ ദലീമ ജോജോ ആലപിച്ച വരികളാണിത്. മലയാളി റാപ്പർ ഫെജോയുടെ ‘വഴികാട്ടി’ എന്ന പുതിയ റാപ്പ് സോംഗിൽ ഈ വരികൾ ഉപയോഗിച്ചതോടെയാണ് ഗാനം വീണ്ടും വൈറലായത്. ദലീമയുടെ പഴയ ശബ്ദം തന്നെയാണ് ഫെജോ തന്റെ റാപ്പിലും ഉൾപ്പെടുത്തിയിരിക്കുന്നത്.

See also  വിജയ് ചിത്രം വീണ്ടും കുരുക്കിൽ! സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഹൈക്കോടതി; റിലീസ് അനിശ്ചിതത്വത്തിൽ

ഈ വർഷത്തെ ക്രിസ്മസ് കാലത്ത് ഇൻസ്റ്റഗ്രാം റീലുകളിൽ ഏറ്റവും കൂടുതൽ മുഴങ്ങിക്കേട്ട ഈ ഗാനം ഇപ്പോൾ അതിർത്തികൾ ഭേദിച്ച് ആഗോള ഹിറ്റായി മാറിയിരിക്കുകയാണ്.

The post മലയാളം റാപ്പിന് ജാപ്പനീസ് സ്റ്റൈൽ ചുവടുകൾ; ‘കിഴക്ക് സൂര്യനുദിച്ചല്ലോ’ ഗാനത്തിനൊപ്പം ചുവടുവെച്ച് ജാപ്പനീസ് യുവാക്കൾ appeared first on Express Kerala.

Spread the love

New Report

Close