September 8, 2026

മയക്കുമരുന്ന് കേസിലെ പ്രതി ഷൈനെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ ഒരു വർഷത്തേക്ക് കരുതൽ തടങ്കലിലാക്കി.

മയക്കുമരുന്ന് കേസിലെ പ്രതി ഷൈനെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ ഒരു വർഷത്തേക്ക് കരുതൽ തടങ്കലിലാക്കി.

പുതുക്കാട് : മയക്കുമരുന്ന് വിൽപ്പന ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ പ്രതിയായ കൊടുങ്ങല്ലൂർ കുന്നംകുളം മേത്തല വെണ്ണാട്ടു വീട്ടിൽ ഷൈനെ (28) PIT NDPS (Prevention of Illicit Trafficking in Narcotic Drugs and Psychotropic Substances Act) നിയമപ്രകാരം തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ ഒരു വർഷത്തേക്ക് കരുതൽ തടങ്കലിലാക്കി. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ മയക്കുമരുന്ന് കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും പുതുക്കാട് വെച്ച് മയക്കുമരുന്നുമായി പിടിയിലായതിനെ തുടർന്നാണ് ഇയാൾക്കെതിരെ ഈ നടപടി സ്വീകരിച്ചത്.
മയക്കുമരുന്ന് ലഹരിക്കേസുകളിൽ ഒന്നിലേറെ തവണ അറസ്റ്റിലാകുന്നവരെയും ഇവരെ സാമ്പത്തികമായി സഹായിക്കുന്നവരെയും വിചാരണ കൂടാതെ ജയിലിൽ കരുതൽ തടങ്കലിൽ വയ്ക്കുന്നതിനുള്ള നിയമമാണ് PIT NDPS നിയമം.
2022-ൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ 1.830 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിലും, 2026 ഏപ്രിലിൽ പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ ദേശീയപാതയിൽ പാലിയേക്കര ടോൾ പ്ലാസക്ക് സമീപത്തുനിന്നും 90.200 ഗ്രാം മെത്താംഫെറ്റാമൈൻ പിടികൂടിയ കേസിലും ഷൈൻ പ്രതിയാണ്. കൂടാതെ 2017-ൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കെ.എസ്.ആർ.ടി.സി. ബസ് തടഞ്ഞുനിർത്തി ഡ്രൈവറെയും കണ്ടക്ടറെയും അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തി ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണ്.
പുതുക്കാട് കേസിൽ അറസ്റ്റിലായി ഇരിങ്ങാലക്കുട സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന പ്രതിയെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ജയിലിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് നിയമനടപടികൾ പൂർത്തിയാക്കി പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ എത്തിച്ച് ഉത്തരവ് നടപ്പിലാക്കി. പുതുക്കാട് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. രാജേഷ് ആർ., ജി.എസ്.സി.പി.ഒ. ഷെഫീഖ് എന്നിവർ പിറ്റ് എൻ.ഡി.പി.എസ്. പ്രകാരമുള്ള നടപടികൾ പൂർത്തിയാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.

Spread the love
See also  ഓപ്പറേഷൻ റൂഫാൻ; അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പേർ കാട്ടൂരിൽ അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *