September 8, 2026

ഓപ്പറേഷൻ റൂഫാൻ; അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പേർ കാട്ടൂരിൽ അറസ്റ്റിൽ

ഓപ്പറേഷൻ റൂഫാൻ; അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പേർ കാട്ടൂരിൽ അറസ്റ്റിൽ

ഓപ്പറേഷൻ റൂഫാൻ;കാട്ടൂരിൽ 5 കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾ പിടിയിൽ

 

ഇരിങ്ങാലക്കുട : വിൽപ്പനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികളെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ പി എസ് ന്റെ നേതൃത്വത്തിൽ ഡാൻസാഫ് സംഘവും കാട്ടൂർ പോലീസും ചേർന്ന് പിടികൂടി. എടതിരുത്തി പറയൻകടവ് സ്വദേശി തുരുത്തി വീട്ടിൽ ജിതിക് (31), താണിശ്ശേരി കുറുപ്പത്തിപടി സ്വദേശി തുണ്ട്പറമ്പിൽ വീട്ടിൽ മഹേഷ് (33), ഒറീസ സ്വദേശി ഫിരാജ് നായക് (26) എന്നിവരാണ് അറസ്റ്റിലായത്.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കാട്ടൂർ അശോക ബാറിനു സമീപമുള്ള നേരം ഹോട്ടലിന് പുറകുവശത്ത് നിന്നാണ് പ്രതികൾ പിടിയിലായത്. ഫിരാജ് നായക് ഒറീസയിൽ നിന്ന് കടത്തിക്കൊണ്ട് വന്ന കഞ്ചാവ് കൈമാറുന്നതിനിടെയാണ് ഡാൻസാഫ് സംഘവും കാട്ടൂർ പോലീസും ചേർന്ന് ഇവരെ പിടികൂടിയത്.

ജിതിക് കയ്പമംഗലം മതിലകം പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു വധശ്രമക്കേസിലും രണ്ട് അടിപിടിക്കേസിലും ഏതെങ്കിലും കുറ്റകൃത്യത്തിൽ ഏർപ്പെടാതിരിക്കാൻ അറസ്റ്റ് ചെയ്ത് നീക്കിയ മൂന്ന് കേസിലും അടക്കം ആറ് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.

See also  കാട്ടൂരിൽ 5 കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾ പിടിയിൽ.

 

തൃശ്ശൂർ റൂറൽ ഡാൻസാഫ് അംഗങ്ങളായ എസ് ഐ മാരായ ജയകൃഷ്ണൻ, പ്രദീപ്, ജി എ എസ് ഐ ലിജു, ജി എസ് സി പി ഒ സോണി, ജി എ എസ് ഐ സിൽജോ വി യു, സി പി ഒ മിഥുൻ, കാട്ടൂർ പോലീസ് സ്റ്റേഷൻ എസ് ഐ എസ് എച്ച് ഒ ഹാഷിഷ്, എസ് ഐ മാരായ ബാബു, തുളസിദാസ്, ജി എസ് സി പി ഒ മാരായ രജീഷ്, സിജു, ഡ്രൈവർ എ എസ് ഐ മുസ്തഫ ഷൗക്കർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *