September 8, 2026

“പെണ്ണുങ്ങൾ മാറിനിൽക്കട്ടെ!” ഈഫൽ ടവറിൽ ഇന്ത്യൻ സംഘത്തിനായി വിചിത്ര ഉത്തരവ്; വൻ പ്രതിഷേധത്തിൽ ഫ്രാൻസ്

“പെണ്ണുങ്ങൾ മാറിനിൽക്കട്ടെ!” ഈഫൽ ടവറിൽ ഇന്ത്യൻ സംഘത്തിനായി വിചിത്ര ഉത്തരവ്; വൻ പ്രതിഷേധത്തിൽ ഫ്രാൻസ്

ഫൽ ടവർ സന്ദർശിക്കാനെത്തിയ ഇന്ത്യൻ പ്രതിനിധി സംഘത്തിനായി വനിതാ ജീവനക്കാരോട് മാറിനിൽക്കാൻ ആവശ്യപ്പെട്ട സംഭവത്തിൽ വൻ പ്രതിഷേധം. പാരീസ് പ്രാന്തപ്രദേശത്തുള്ള ക്ഷേത്ര ഉദ്ഘാടനത്തിനായി ഫ്രാൻസിലെത്തിയ ബോചാസൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരായണൻ സൻസ്ത സംഘടനയിലെ നൂറോളം അംഗങ്ങൾ ഓഗസ്റ് 5-ന് സ്മാരകം സന്ദർശിച്ചപ്പോഴാണ് വിവാദപരമായ സംഭവം നടന്നത്. സന്ദർശന വേളയിൽ സ്ത്രീകളുമായുള്ള സമ്പർക്കം പരിമിതപ്പെടുത്തണമെന്ന് സംഘടന ആവശ്യപ്പെട്ടതിനെത്തുടർന്ന്, വനിതാ ജീവനക്കാരോട് ജോലിസ്ഥലത്ത് നിന്ന് മാറിനിൽക്കാനും പകരം പുരുഷ ജീവനക്കാരെ നിയോഗിക്കാനും മാനേജ്‌മെന്റ് നിർദ്ദേശം നൽകുകയായിരുന്നു.

ഈ നടപടിയിൽ പ്രതിഷേധിച്ച് ഈഫൽ ടവറിലെ ജീവനക്കാർ ഓഗസ്റ് 7 -ന് പണിമുടക്കി. തങ്ങളോട് ജോലിസ്ഥലത്ത് നിന്ന് “അദൃശ്യരാകാൻ” മാനേജ്‌മെന്റ് ആവശ്യപ്പെട്ടത് തികച്ചും അപമാനകരമാണെന്ന് വനിതാ ജീവനക്കാർ വ്യക്തമാക്കി. സംഭവത്തിൽ സ്റ്റാഫ് യൂണിയൻ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുകയും ഇത്തരം ലിംഗവിവേചനം ഇനി ആവർത്തിക്കില്ലെന്ന് ഉറപ്പാക്കാൻ അടിയന്തര യോഗം വിളിച്ചുചേർക്കുകയും ചെയ്തു. തൊഴിലിടങ്ങളിൽ തുല്യത ഉറപ്പാക്കേണ്ട ഭരണസംവിധാനം ഇത്തരം വിചിത്രമായ ആവശ്യങ്ങൾക്ക് വഴങ്ങിയതാണ് ജീവനക്കാരുടെ രോഷത്തിന് കാരണമായത്.

See also  മെമ്മറി ചിപ്പ് പ്രതിസന്ധി; സാംസങ് ഇന്ത്യയിൽ വൻ വെട്ടിച്ചുരുക്കൽ, പിരിച്ചുവിടുന്നത് മുതിർന്ന ജീവനക്കാരെ!

സംഭവം വിവാദമായതോടെ ഈഫൽ ടവർ ഓപ്പറേറ്റിംഗ് കമ്പനിയായ ‘സെറ്റ്’ മാപ്പപേക്ഷയുമായി രംഗത്തെത്തി. ഇത്തരം നിബന്ധനകൾ ഒരിക്കലും അംഗീകരിക്കാൻ പാടില്ലായിരുന്നുവെന്നും ലിംഗസമത്വ തത്വങ്ങൾക്ക് വിരുദ്ധമായ കാര്യമാണ് സംഭവിച്ചതെന്നും അധികൃതർ സമ്മതിച്ചു. പാരീസ് നഗരസഭ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്രാൻസിൽ സ്ത്രീകളോട് മാറിനിൽക്കാൻ ആവശ്യപ്പെടാൻ കഴിയില്ലെന്നും, ഒരു മതമോ ചിന്താരീതിയോ രാജ്യത്തിന്റെ നിയമങ്ങൾക്ക് അതീതമല്ലെന്നും ഫ്രഞ്ച് സമത്വ മന്ത്രി അറോർ ബെർജ് വ്യക്തമാക്കി.

The post “പെണ്ണുങ്ങൾ മാറിനിൽക്കട്ടെ!” ഈഫൽ ടവറിൽ ഇന്ത്യൻ സംഘത്തിനായി വിചിത്ര ഉത്തരവ്; വൻ പ്രതിഷേധത്തിൽ ഫ്രാൻസ് appeared first on Express Kerala.

Spread the love