loader image
ശബരിമല സ്വർണ്ണക്കൊള്ള; അന്വേഷണത്തിൽ സംതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി

ശബരിമല സ്വർണ്ണക്കൊള്ള; അന്വേഷണത്തിൽ സംതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി

ബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണത്തിൽ കേരള ഹൈക്കോടതി സംതൃപ്തി രേഖപ്പെടുത്തി. കേസിൽ ഇതുവരെ 181 സാക്ഷികളെ ചോദ്യം ചെയ്തതായി എസ്.ഐ.ടി കോടതിയെ അറിയിച്ചു. സുപ്രധാന രേഖകൾ മറച്ചുവെക്കാൻ ചിലർ ബോധപൂർവ്വം ശ്രമിച്ചെങ്കിലും, അവ വീണ്ടെടുക്കുന്നതിൽ അന്വേഷണ സംഘം വിജയിച്ചുവെന്ന് കോടതി നിരീക്ഷിച്ചു.
യാതൊരു ഭയവുമില്ലാതെ അന്വേഷണവുമായി മുന്നോട്ട് പോകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

അന്വേഷണ സംഘത്തിൽ സത്യസന്ധരായ പുതിയ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്താൻ സംഘത്തലവന് അനുമതിയുണ്ട്. എന്നാൽ, ഇക്കാര്യം മുൻകൂട്ടി ഹൈക്കോടതിയെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അന്വേഷണ സംഘത്തിന് മേൽ മാധ്യമങ്ങൾ അനാവശ്യ സമ്മർദ്ദം ചെലുത്തുന്നുവെന്ന് എസ് ഐ ടി കോടതിയെ അറിയിച്ചു. വിഷയത്തിൽ ആശങ്ക രേഖപ്പെടുത്തിയ ഹൈക്കോടതി, കേവലം സങ്കൽപ്പങ്ങളുടെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ കുപ്രചാരണങ്ങൾ നടത്തുന്നത് നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കുമെന്ന് കോടതി നിരീക്ഷിച്ചു.

The post ശബരിമല സ്വർണ്ണക്കൊള്ള; അന്വേഷണത്തിൽ സംതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി appeared first on Express Kerala.

Spread the love
See also  ടെസ്‌ലയെ ഞെട്ടിക്കാൻ ബിവൈഡി! ഇറക്കുമതി നികുതി വെട്ടിക്കുറയ്ക്കാൻ പുതിയ നീക്കം; ലക്ഷ്യം ഇന്ത്യൻ വിപണി

New Report

Close