
തിരുവനന്തപുരം ധനുവച്ചപുരം ഐ.എച്ച്.ആർ.ഡി കോളേജിൽ തൊഴിൽസാധ്യതയുള്ള കമ്പ്യൂട്ടർ കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്രവേശന നടപടികൾ ആരംഭിച്ച പ്രധാന കോഴ്‌സുകൾ താഴെ പറയുന്നവയാണ്.
പി.ജി.ഡി.സി.എ: കാലാവധി- 1 വർഷം ,യോഗ്യത- ബിരുദം
ഡി.സി.എ: കാലാവധി- 6 മാസം , യോഗ്യത- പത്താം ക്ലാസ്/പ്ലസ് ടു (അതാത് മാനദണ്ഡങ്ങൾ പ്രകാരം)
ഡി.ഡി.ടി.ഒ.എ: കോഴ്‌സ്- ഡിപ്ലോമ ഇൻ ഡാറ്റ എൻട്രി ടെക്‌നിക്‌സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ
കാലാവധി: 1 വർഷം
കേരളാ പി.എസ്.സി അംഗീകാരമുള്ള ഈ കോഴ്സുകൾക്ക് മികച്ച തൊഴിൽ സാധ്യതകളുണ്ട്. സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾ പ്രകാരം എസ്.സി / എസ്.ടി / ഒ.ഇ.സി വിഭാഗക്കാർക്ക് ഫീസ് ആനുകൂല്യം ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി ധനുവച്ചപുരം ഐ.എച്ച്.ആർ.ഡി കോളേജ് ഓഫീസുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0471-2234374, 9947986443.
The post കമ്പ്യൂട്ടർ പഠനത്തിലൂടെ മികച്ച ജോലി നേടാം; ഐ.എച്ച്.ആർ.ഡിയിൽ അപേക്ഷ ക്ഷണിച്ചു appeared first on Express Kerala.



