
കോഴിക്കോട്: കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ (72) ആണ് രോഗബാധയെത്തുടർന്ന് അന്തരിച്ചത്. ശക്തമായ ഛർദിയെത്തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി അദ്ദേഹം കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. പരിശോധനയിലാണ് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചത്.
രോഗത്തിന്റെ ഉറവിടം സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. സച്ചിദാനന്ദന്റെ വീട്ടിലെ കിണർ വെള്ളത്തിന്റെ സാമ്പിൾ നിലവിൽ വിദഗ്ധ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. മാറുന്ന രോഗവ്യാപന രീതി നേരത്തെ മലിനമായ കുളങ്ങളിലോ തോടുകളിലോ കുളിക്കുന്നവരിലായിരുന്നു ഈ രോഗം കണ്ടുവന്നിരുന്നത്. എന്നാൽ, ഇപ്പോൾ വീട്ടിലെ കിണർ വെള്ളം ഉപയോഗിക്കുന്നവരിലും രോഗം സ്ഥിരീകരിക്കുന്നത് വലിയ ആരോഗ്യപ്രശ്‌നമായി മാറിയിരിക്കുകയാണ്.
Also Read: ശബരിമല സ്വർണ്ണക്കൊള്ള; അന്വേഷണത്തിൽ സംതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി
കഴിഞ്ഞ വർഷം ഏകദേശം 200 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഇതിൽ 40-ലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാന ആരോഗ്യവകുപ്പും ചെന്നൈയിലെ ഐ.സി.എം.ആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയിലെ വിദഗ്ധരും ചേർന്ന് ഫീൽഡുതല പഠനങ്ങൾ നടത്തുന്നുണ്ടെങ്കിലും, രോഗബാധയുടെ കൃത്യമായ ഉറവിടം കണ്ടെത്താൻ ഇപ്പോഴും സാധിച്ചിട്ടില്ല.
The post സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം; കോഴിക്കോട് സ്വദേശി മരിച്ചു appeared first on Express Kerala.



