ഡൽഹിയിൽ മണിപ്പൂരി സംഗീതജ്ഞൻ കൊല്ലപ്പെട്ട സംഭവം: ദേശീയ തലസ്ഥാനത്ത് പ്രതിഷേധം അലയടിക്കുന്നു | Manipuri Musician Murder


ന്യൂഡൽഹി: തെക്കുകിഴക്കൻ ഡൽഹിയിലെ കിലോക്കരി ഗ്രാമത്തിൽ മണിപ്പൂരി സംഗീതജ്ഞൻ ചോങ്തം വിക്രം സിംഗ് (54) മർദ്ദനമേറ്റ് കൊല്ലപ്പെട്ട കേസിൽ ഒരാൺകുട്ടി ഉൾപ്പെടെ 8 പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഭരത് കുമാർ (19), പ്രമോദ് (26), റംസാൻ ഖാൻ (22), ദീപാൻഷു (21), മോഹൻ വിശ്വകർമ്മ (32), വിജയ് (36), മന്നു (26) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. ഇവർ പ്രദേശത്തെ ഭക്ഷണശാലകളിലെ ജീവനക്കാരും ഡെലിവറി ബോയ്സുമാണ്.(Manipuri Musician Murder Delhi Eight Arrested Protests Erupt In Capital)
തിങ്കളാഴ്ച പുലർച്ചെ വീടിന് പുറത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതിനാണ് വിക്രം സിംഗിനെ പ്രതികൾ ക്രൂരമായി മർദ്ദിച്ചത്. മർദ്ദനമേറ്റ ഇയാളെ മകൻ യായ്ഫാബ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. ജനക്കൂട്ടത്തിന്റെ അക്രമം, വംശീയ അധിക്ഷേപം എന്നിവ മുൻനിർത്തി ഭാരതീയ ന്യായ സംഹിതയിലെ (BNS) കടുത്ത വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.
സംഭവത്തിൽ പ്രതിഷേധിച്ച് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള സംഘടനകളും വിദ്യാർത്ഥികളും ഡൽഹിയിൽ പ്രതിഷേധ പ്രകടനങ്ങളും മെഴുകുതിരി റാലിയും നടത്തി. ഡൽഹി പോലീസും സർക്കാരും വടക്കുകിഴക്കൻ ജനവിഭാഗങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് നോർത്ത് ഈസ്റ്റ് സ്റ്റുഡന്റ്സ് സൊസൈറ്റി ആവശ്യപ്പെട്ടു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Story Summary
Delhi Police arrested seven adults and apprehended a minor in connection with the fatal assault on 54-year-old Manipuri musician Chongtham Vikram Singh in Kilokari. The murder has sparked widespread protests from North-East student bodies in New Delhi demanding justice and safety.

