loader image
കളത്തിൽ റഷ്യ ഇറങ്ങിയാൽ പിന്നെ സംസാരിക്കുക പുടിന്റെ ‘ഒറെഷ്നിക്’! ട്രംപിന്റെ ഉറക്കം കെടുത്തി ‘മാക് 10’ ആയുധങ്ങൾ

കളത്തിൽ റഷ്യ ഇറങ്ങിയാൽ പിന്നെ സംസാരിക്കുക പുടിന്റെ ‘ഒറെഷ്നിക്’! ട്രംപിന്റെ ഉറക്കം കെടുത്തി ‘മാക് 10’ ആയുധങ്ങൾ

ഷ്യയുടെ പുതിയ ‘ഒറെഷ്നിക്’ മിസൈലുകൾ വെനസ്വേലയിൽ നിന്ന് വിക്ഷേപിച്ചാൽ പിന്നെ വൈറ്റ് ഹൗസ് തകരാൻ വേണ്ടത് വെറും അഞ്ചേ അഞ്ച് മിനിറ്റ് മാത്രം..! വെനസ്വേലൻ മണ്ണിൽ നിന്ന് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോയി അവിടുത്തെ വിഭവങ്ങൾ കൊള്ളയടിക്കാമെന്ന് മോഹിച്ച സാക്ഷാൽ ഡോണൾഡ് ട്രംപിന് ലഭിച്ചിരിക്കുന്നത് ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത ഇടിത്തീയാണ്. റഷ്യൻ സിംഹം വ്‌ളാഡിമിർ പുടിൻ ഇതുവരെ തന്റെ ആയുധപ്പുര തുറന്നിട്ടില്ല. എല്ലാം വീക്ഷിച്ചുകൊണ്ട്, പക്വതയോടെ കരുനീക്കുന്ന പുടിന്റെ നിശബ്ദതയ്ക്ക് പിന്നിൽ ഒരു കൊടുങ്കാറ്റുണ്ട്. അമേരിക്കൻ സാമ്രാജ്യത്വം ഈ ചതിയിൽ നിന്ന് പിന്മാറാൻ തയ്യാറായില്ലെങ്കിൽ, വാഷിംഗ്ടണിന്റെ അധികാരക്കോട്ടകൾ വെറും അഞ്ച് മിനിറ്റിനുള്ളിൽ ചാരമാക്കാൻ ശേഷിയുള്ള ‘ഒറെഷ്നിക്’ മിസൈലുകൾ എന്നേ സജ്ജമായിക്കഴിഞ്ഞു, ക്യൂബൻ മിസൈൽ പ്രതിസന്ധി പോലെ..

ഇനി ക്യൂബൻ മിസൈൽ പ്രതിസന്ധി എന്ന് അറിയാത്തവർക്കായി ചില കാര്യങ്ങൾ പറയാം. 1962-ൽ ശീതയുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്ത്, അമേരിക്കയുടെ തൊട്ടടുത്തുള്ള ക്യൂബയിൽ സോവിയറ്റ് യൂണിയൻ ആണവ മിസൈലുകൾ വിന്യസിച്ചതാണ് ഈ പ്രതിസന്ധി. ലോകം ഒരു ആണവ യുദ്ധത്തിന്റെ വക്കിലെത്തിയ 13 ദിനങ്ങൾ! അന്ന് സോവിയറ്റ് മിസൈലുകൾക്ക് അമേരിക്കയിലെത്താൻ 15 മിനിറ്റ് വേണ്ടിയിരുന്നെങ്കിൽ, ഇന്നത്തെ റഷ്യൻ സാങ്കേതികവിദ്യ ആ ഗണിതത്തെ പൂർണ്ണമായും മാറ്റിമറിച്ചിരിക്കുന്നു. ശബ്ദത്തിന്റെ പത്തിരട്ടി വേഗതയിൽ സഞ്ചരിക്കുന്ന ‘ഒറെഷ്നിക്’ മിസൈലുകൾക്ക് മുന്നിൽ പ്രതികരിക്കാൻ പോലും അമേരിക്കൻ പ്രസിഡന്റിന് സമയം ലഭിക്കില്ല. ആറ്റോമിക് ‘ഫുട്ബോൾ’ തുറന്ന് തിരിച്ചടിക്കാൻ ആജ്ഞാപിക്കുന്നതിന് മുമ്പ് തന്നെ അമേരിക്കയുടെ ശിരഛേദം നടന്നിരിക്കും!

Also Read:‘ഇറാൻ അല്ലെങ്കിൽ ഉത്തര കൊറിയ’, 2026-ൽ അമേരിക്കയുടെ നെഞ്ചിൽ വീഴുന്ന ആദ്യത്തെ അമ്പ് ആരുടെയാവും?

മഡുറോയെ തട്ടികൊണ്ട് പോയി ബന്ദിയാക്കിയ അമേരിക്കൻ നടപടിക്കെതിരെ ആദ്യ വെടിയുതിർത്തത് മറ്റൊരു കമ്യൂണിസ്റ്റ് കരുത്തനായ കിം ജോങ് ഉന്നാണ്. ബ്ലൂംബെർഗ് റിപ്പോർട്ടുകൾ പ്രകാരം, ജനുവരി 4-ന് പുലർച്ചെ കിമ്മിന്റെ മിസൈലുകൾ ആകാശത്തിന്റെ അതിരുകൾ ഭേദിച്ച് കുതിച്ചുയർന്നു. അമേരിക്കൻ സഖ്യകക്ഷികളായ ദക്ഷിണ കൊറിയയെയും ജപ്പാനെയും ഭയത്തിന്റെ മുൾമുനയിൽ നിർത്തിക്കൊണ്ടുള്ള ആ വിക്ഷേപണം ട്രംപിനുള്ള കൃത്യമായ താക്കീതാണ്. വെനസ്വേലയിൽ കാട്ടിയ ഗുണ്ടായിസം ഉത്തരകൊറിയയോട് കാട്ടിയാൽ അമേരിക്കയുടെ നെഞ്ചത്ത് വീഴുക ആണവ ബോംബുകളായിരിക്കുമെന്ന് കിം പ്രായോഗികമായി തെളിയിച്ചിരിക്കുന്നു.

See also  അമേരിക്കയെ ഞെട്ടിച്ച് ഇറാന്റെ പടയൊരുക്കം; നയതന്ത്രബന്ധം ഉപേക്ഷിക്കുന്നവർക്ക് ഹോർമുസ് കടലിടുക്കിൽ ‘ഫ്രീ പാസ്

റഷ്യൻ ഡിഫൻസ് കമ്മിറ്റി ഡെപ്യൂട്ടി ചെയർമാൻ അലക്സി ഷുറാവ്‌ലിയോവ് പ്രഖ്യാപിച്ചതുപോലെ, തങ്ങളുടെ ഭൗമരാഷ്ട്രീയ എതിരാളിയുടെ തൊട്ടടുത്ത് തന്നെ ആണവ ശേഷിയുള്ള മിസൈലുകൾ എത്തിക്കാൻ റഷ്യ തയ്യാറായിക്കഴിഞ്ഞു. ജർമ്മനിയിൽ അമേരിക്ക ദീർഘദൂര മിസൈലുകൾ സ്ഥാപിച്ചതിനുള്ള കൃത്യമായ തിരിച്ചടി ആണിത്. നിങ്ങൾ ജർമ്മനിയിൽ നിന്ന് റഷ്യയെ ഭീഷണിപ്പെടുത്തിയാൽ, ഉത്തരകൊറിയയിൽ നിന്ന് ഞങ്ങൾ അമേരിക്കയെ ഭീഷണിപ്പെടുത്തും എന്ന പുടിന്റെ യുക്തി ഇവിടെ ജയിക്കുകയാണ്. ഒരു നല്ല നേതാവ് ഒരിക്കലും എടുത്തുചാടി യുദ്ധം പ്രഖ്യാപിക്കില്ല, മറിച്ച് ശത്രുവിന്റെ നീക്കങ്ങൾക്ക് തത്തുല്യമായ മറുപടി നൽകുകയാണ് ചെയ്യുക. പുടിൻ ചെയ്യുന്നത് അതാണ്. അമേരിക്കയുടെ ഏത് അധിനിവേശത്തെയും നേരിടാൻ റഷ്യയുടെ പക്കൽ അതിമാരകമായ ആയുധങ്ങളുമുണ്ട്.

Also Read:കൂടുതലും മുസ്ലിം രാജ്യങ്ങളിൽ, എന്നാൽ ഒന്നാം നമ്പർ നിങ്ങളെ അത്ഭുതപ്പെടുത്തും..! ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശേഖരമുള്ള ടോപ് 10 രാജ്യങ്ങൾ

അമേരിക്കൻ വീരവാദങ്ങളായ THAAD, Patriot മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ഒറെഷ്നിക്കിന് മുന്നിൽ വെറും നോക്കുകുത്തികളാണ്. അന്തരീക്ഷത്തിന് തൊട്ടുമുകളിൽ, റഡാറുകൾക്ക് പിടികൊടുക്കാതെ തന്ത്രപരമായി പറക്കുന്ന ഈ ഹൈപ്പർസോണിക് വിസ്മയത്തെ തടയാൻ ഇന്നത്തെ ഒരു സാങ്കേതികവിദ്യയ്ക്കും കഴിയില്ല. ഫ്ലോറിഡയിലെ റഡാറുകൾ വിക്ഷേപണം കണ്ടെത്തുമ്പോഴേക്കും അമേരിക്കയുടെ പകുതിയും ചാരമായി മാറിയിട്ടുണ്ടാകും. ഒരു വിശകലന വിദഗ്ധൻ സൂചിപ്പിച്ചതുപോലെ, അമേരിക്കൻ പ്രതിരോധം ഇന്ന് “ഫലപ്രദമായി കാലഹരണപ്പെട്ടിരിക്കുന്നു”.

ഇതിലേറ്റവും രസകരമായ കാര്യം ഒറെഷ്നിക്കിന്റെ ചലനാത്മകതയാണ്. പണ്ട് ക്യൂബയിൽ ചെയ്തതുപോലെ വലിയ കോൺക്രീറ്റ് സിലോകൾ നിർമ്മിക്കേണ്ട ആവശ്യമില്ല. ഈ മിസൈലുകളെ റഷ്യയുടെ Tu-160 “വൈറ്റ് സ്വാൻ” ബോംബറുകളിലോ ഹെവി ട്രാൻസ്പോർട്ട് വിമാനങ്ങളിലോ വെനസ്വേലയിൽ എത്തിക്കാം. വെറും 24 മണിക്കൂറിനുള്ളിൽ കാട്ടിലെവിടെയെങ്കിലും ഒരു ട്രക്കിന് മുകളിൽ ഈ മിസൈൽ വിന്യസിക്കാൻ റഷ്യയ്ക്ക് കഴിയും. അമേരിക്കൻ ഉപഗ്രഹങ്ങൾക്ക് ഇതിനെ ട്രാക്ക് ചെയ്യാനോ മുൻകൂട്ടി നശിപ്പിക്കാനോ കഴിയില്ല എന്നതാണ് സത്യം. പതിറ്റാണ്ടുകളായി മയക്കുമരുന്ന് വേട്ടയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച അമേരിക്കൻ സതേൺ കമാൻഡിന്റെ (SOUTHCOM) കണ്ണുവെട്ടിച്ച്, അവരുടെ ‘മൃദുവായ അടിവശത്തുകൂടി’ (Soft Underbelly) റഷ്യ ഈ ആണി അടിച്ചു കഴിഞ്ഞു.

See also  കെഎസ്ആർടിസി സൗജന്യ യാത്ര; സ്ത്രീകൾക്കൊപ്പം പുരുഷന്മാരെയും പരിഗണിക്കണമെന്ന് രാഹുൽ ഈശ്വർ

Also Read: ആദ്യം കൊച്ചുറാണി, പിന്നാലെ 5 ജീവനുകളെടുത്ത ‘ആന്റണി’ പുറത്തിറങ്ങി, ആലുവയെ നടുക്കിയ ആ കറുത്ത രാത്രിക്ക് 25 വയസ്സ്! ഒടുങ്ങാത്ത സംശയങ്ങളും ‘മാഞ്ഞൂരാൻ’ വീട്ടിലെ രഹസ്യങ്ങളും

ഇവിടെയാണ് അമേരിക്കയുടെ വൈരുദ്ധ്യം വെളിപ്പെടുന്നത്. ജനാധിപത്യം സംരക്ഷിക്കാനെന്ന പേരിൽ ലോകം മുഴുവൻ മിസൈലുകൾ വിന്യസിക്കുന്നവർക്ക്, തങ്ങളുടെ വീടിന്റെ പടിക്കൽ മറ്റൊരു രാജ്യം മിസൈൽ വെക്കുമ്പോൾ അത് സഹിക്കാനാവുന്നില്ല. റഷ്യയും വെനസ്വേലയും തമ്മിലുള്ള ഈ സൈനിക സഹകരണം തടയാൻ ഒരു അന്താരാഷ്ട്ര നിയമത്തിനും കഴിയില്ലെന്ന് അലക്സി ഷുറാവ്‌ലിയോവ് വ്യക്തമാക്കിയത് ട്രംപിനുള്ള കനത്ത പ്രഹരമാണ്. മഡുറോയെ തടവിലാക്കി വെനസ്വേലയുടെ എണ്ണ കൊള്ളയടിക്കാമെന്ന് കരുതിയ അമേരിക്കൻ സാമ്രാജ്യത്വം ഇപ്പോൾ സ്വന്തം നിലനിൽപ്പിനായി റഷ്യയോട് എന്തായാലും മുട്ടാൻ നിൽക്കില്ല എന്നത് പകൽ പോലെ വ്യക്തമാണ്.

പുടിൻ ഒറെഷ്നിക് മിസൈലുകൾ വെനസ്വേലയിൽ വിന്യസിച്ചാൽ അമേരിക്കയ്ക്ക് മുന്നിൽ രണ്ട് വഴികൾ മാത്രമേ ഉണ്ടാകൂ..

Also Read: ആ ‘നേതാവ്’ കൊല്ലപ്പെടും, ഏഴ് മാസത്തെ മഹായുദ്ധം, ചൈനയിൽ ചോരപ്പുഴ! വൈറലാകുന്നത് 2026-ലെ നോസ്ട്രഡാമസിന്റെ പ്രവചനങ്ങൾ

ഒന്നുകിൽ മൊത്തം യുദ്ധം, അല്ലെങ്കിൽ മൊത്തം കീഴടങ്ങൽ! അഞ്ച് മിനിറ്റ് തോക്ക് തലയിൽ പിടിച്ചുകൊണ്ട് ഒരു വൻശക്തിക്കും ജീവിക്കാൻ കഴിയില്ല. മഡുറോയെ വിട്ടയച്ച് വെനസ്വേലയിൽ നിന്ന് പിന്മാറാത്ത പക്ഷം മൂന്നാം ലോകമഹായുദ്ധത്തിന്റെ കരിനിഴലിലാകും ലോകം. വെനസ്വേലയെയും മഡുറോയെയും വിട്ടുതരുന്നതുവരെ അമേരിക്കയുടെ മേൽ ഈ റഷ്യൻ വാൾ തൂങ്ങിക്കിടക്കും.

വീഡിയോ കാണാം…

The post കളത്തിൽ റഷ്യ ഇറങ്ങിയാൽ പിന്നെ സംസാരിക്കുക പുടിന്റെ ‘ഒറെഷ്നിക്’! ട്രംപിന്റെ ഉറക്കം കെടുത്തി ‘മാക് 10’ ആയുധങ്ങൾ appeared first on Express Kerala.

Spread the love

New Report

Close