loader image
ഹ്വാസോങ്-20 ഐസിബിഎം..! എല്ലാ അമേരിക്കൻ നഗരങ്ങളെയും ആക്രമിക്കാൻ കഴിയുന്ന ഉത്തരകൊറിയയുടെ “ഡൂംസ്ഡേ മിസൈൽ”

ഹ്വാസോങ്-20 ഐസിബിഎം..! എല്ലാ അമേരിക്കൻ നഗരങ്ങളെയും ആക്രമിക്കാൻ കഴിയുന്ന ഉത്തരകൊറിയയുടെ “ഡൂംസ്ഡേ മിസൈൽ”

ഹ്വാസോങ്-20 ഐസിബിഎം! 15,000 കിലോമീറ്റർ അകലെയുള്ള ശത്രുവിനെ കൃത്യമായി ഉന്നം വെച്ച് നിമിഷങ്ങൾക്കുള്ളിൽ തകർക്കാൻ ശേഷിയുള്ള ഈ ചുവപ്പൻ വിസ്മയം ഇന്ന് അമേരിക്കയുടെ ഉറക്കം കെടുത്തിക്കഴിഞ്ഞു. ആരെയും പേടിയില്ലാത്ത, ആരുടെയും മുന്നിൽ മുട്ടുമടക്കാത്ത കിം ജോങ് ഉന്നിന്റെ കമ്മ്യൂണിസ്റ്റ് വീര്യം പടുത്തുയർത്തിയ, ലോകത്തെത്തന്നെ ചാരമാക്കാൻ ശേഷിയുള്ള ഇത് വെറുമൊരു മിസൈലല്ല, മറിച്ച് സാമ്രാജ്യത്വത്തിന്റെ അഹങ്കാരത്തിന് കാലം കരുതിവെച്ച തിരിച്ചടി തന്നെയാണ്. സാക്ഷാൽ ഡോണൾഡ്‌ ട്രംപിന്റെ സകലമാന വീരവാദത്തെയും കടപുഴക്കി എറിയാൻ പോന്ന കിമ്മിന്റെ ഈ അത്യാധുനിക ആയുധം നമുക്ക് നൽകുന്ന സന്ദേശമെന്താണ്?

2025 ഒക്ടോബറിൽ ഉത്തരകൊറിയ നടന്ന വർക്കേഴ്സ് പാർട്ടിയുടെ 80-ാം വാർഷിക പരേഡിൽ ലോകം ഒരു അത്ഭുതത്തിന് സാക്ഷ്യം വഹിച്ചു. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ശക്തമായ തന്ത്രപരമായ ആണവായുധം—ഹ്വാസോങ്-20, അതെ ഉത്തരകൊറിയയുടെ ഔദ്യോഗിക മാധ്യമമായ കെസിഎൻഎ ഇതിനെ വിശേഷിപ്പിച്ചത് രാജ്യത്തിന്റെ പരമാധികാരത്തിന്റെ ആണിക്കല്ല് എന്നാണ്. 15,000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള ഈ ഭീകരൻ മിസൈൽ ഇന്ന് വാഷിംഗ്ടൺ ഡിസി മുതൽ ന്യൂയോർക്ക് വരെയുള്ള എല്ലാ പ്രധാന അമേരിക്കൻ നഗരങ്ങളെയും ലക്ഷ്യമിടാൻ കെൽപ്പുള്ളതാണ്. അമേരിക്കൻ പൗരന്മാർ സുരക്ഷിതരാണെന്ന ട്രംപിന്റെ അവകാശവാദം ഇതോടെ കടലാസ് കൊട്ടാരം പോലെ തകർന്നു വീണിരിക്കുകയാണ്.

See also  കള്ളക്കടത്തിന് തടയിട്ട് ഒമാൻ; കഴിഞ്ഞ വർഷം പിടികൂടിയത് ആയിരത്തിലധികം കേസുകൾ

Also Read:ആ ‘നേതാവ്’ കൊല്ലപ്പെടും, ഏഴ് മാസത്തെ മഹായുദ്ധം, ചൈനയിൽ ചോരപ്പുഴ! വൈറലാകുന്നത് 2026-ലെ നോസ്ട്രഡാമസിന്റെ പ്രവചനങ്ങൾ

ഹ്വാസോങ്-20 ന്റെ സാങ്കേതിക വിദ്യ പാശ്ചാത്യ രാജ്യങ്ങളെ സംബന്ധിച്ച് ഒരു പ്രഹേളികയാണ്. പഴയ ദ്രവ-ഇന്ധന മിസൈലുകളിൽ നിന്ന് വ്യത്യസ്തമായി, കാർബൺ ഫൈബർ സംയുക്തങ്ങൾ കൊണ്ട് നിർമ്മിച്ച ഉയർന്ന ത്രസ്റ്റ് ഖര-ഇന്ധന എഞ്ചിനാണ് കിം ജോങ് ഉന്നിന്റെ ശാസ്ത്രജ്ഞർ ഇതിൽ വികസിപ്പിച്ചെടുത്തിരിക്കുന്നത്. മുൻകൂട്ടി ഇന്ധനം നിറയ്ക്കാനും മിനിറ്റുകൾക്കുള്ളിൽ വിക്ഷേപിക്കാനും കഴിയുന്ന ഈ വിദ്യ ഉപഗ്രഹ സംവിധാനങ്ങൾക്കോ അമേരിക്കയുടെ മിസൈൽ കവചങ്ങൾക്കോ കണ്ടെത്താൻ സാധിക്കില്ല എന്നതാണ് വാസ്തവം. 200 ടൺ ത്രസ്റ്റ് ഉത്പാദിപ്പിക്കുന്ന ഇതിന്റെ എഞ്ചിൻ ഹ്വാസോങ്-18 നെ അപേക്ഷിച്ച് 40 ശതമാനം ശക്തി കൂടുതലുള്ളതാണ്.

ഈ മിസൈലിന്റെ രൂപകൽപ്പനയിലെ മാറ്റങ്ങൾ അമേരിക്കൻ സൈനിക വിദഗ്ധരെ ഞെട്ടിച്ചിട്ടുണ്ട്. ഹ്വാസോങ്-19 പോലുള്ള മുൻ മോഡലുകളെ അപേക്ഷിച്ച് ഇതിന്റെ മൂക്ക് കോണിന് (Nose cone) കൂടുതൽ വീതിയും മൂർച്ചയുമുണ്ട്. ഇതിനർത്ഥം ഒരൊറ്റ മിസൈലിന് ഒരേസമയം നിരവധി ആണവ വാർഹെഡുകൾ (MIRV) വഹിക്കാനും വ്യത്യസ്ത നഗരങ്ങളെ ഒരേ സമയം ആക്രമിക്കാനും കഴിയുമെന്നാണ്. 11 ആക്‌സിലുള്ള ഭീമാകാരമായ വിക്ഷേപണ വാഹനത്തിൽ (TEL) ഉറപ്പിച്ചിരിക്കുന്ന ഈ മിസൈൽ എവിടെ നിന്നും ഏതു നിമിഷവും പറന്നുയരാൻ സജ്ജമാണ്. റഷ്യൻ ഡിസൈനുകളോട് കിടപിടിക്കുന്ന ഇതിന്റെ സെൻട്രൽ ഇറക്ഷൻ മെക്കാനിസം വിക്ഷേപണ സമയത്ത് മിസൈലിന് കൃത്യമായ സ്ഥിരത നൽകുന്നു.

See also  വിളപ്പിൽശാല ചികിത്സാ നിഷേധം; ഗവർണർക്കും പരാതി നൽകി ബിസ്മീറിന്റെ കുടുംബം

Also Read: കളത്തിൽ റഷ്യ ഇറങ്ങിയാൽ പിന്നെ സംസാരിക്കുക പുടിന്റെ ‘ഒറെഷ്നിക്’! ട്രംപിന്റെ ഉറക്കം കെടുത്തി ‘മാക് 10’ ആയുധങ്ങൾ

തന്റെ യുദ്ധ പ്രതിരോധ തന്ത്രത്തിന്റെ അവസാനവാക്കായി കിം ജോങ് ഉൻ ഹ്വാസോങ്-20 നെ അവരോധിക്കുമ്പോൾ, ലോകം തിരിച്ചറിയുന്നത് ഒരു കമ്മ്യൂണിസ്റ്റ് രാജ്യത്തിന്റെ അതിജീവനത്തിന്റെ കരുത്താണ്. അമേരിക്കൻ ഭീഷണികളെ വകവെക്കാതെ, സ്വന്തം മണ്ണിൽ വികസിപ്പിച്ചെടുത്ത ഈ ആയുധം വിദേശ സൈനിക ഇടപെടലുകൾക്കുള്ള കനത്ത താക്കീതാണ്.

The post ഹ്വാസോങ്-20 ഐസിബിഎം..! എല്ലാ അമേരിക്കൻ നഗരങ്ങളെയും ആക്രമിക്കാൻ കഴിയുന്ന ഉത്തരകൊറിയയുടെ “ഡൂംസ്ഡേ മിസൈൽ” appeared first on Express Kerala.

Spread the love

New Report

Close