loader image
അധ്യാപകർ ശ്രദ്ധിക്കുക! ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിൽ നിയമനം

അധ്യാപകർ ശ്രദ്ധിക്കുക! ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിൽ നിയമനം

തിരുവനന്തപുരം: കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ പരിശീലന കേന്ദ്രങ്ങളിൽ പി.എസ്.സി പരീക്ഷാ പരിശീലനത്തിന് ഫാക്കൽറ്റികളെ (അധ്യാപകർ) നിയമിക്കുന്നു. നിലവിൽ കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്നവർക്കും പുതിയ ഉദ്യോഗാർത്ഥികൾക്കും അഭിമുഖത്തിനായി അപേക്ഷിക്കാവുന്നതാണ്.

അപേക്ഷിക്കാനുള്ള യോഗ്യതകൾ

അധ്യാപന പരിചയം. സർക്കാർ അല്ലെങ്കിൽ സ്വകാര്യ സ്ഥാപനങ്ങളിൽ കുറഞ്ഞത് 3 വർഷത്തെ അധ്യാപന പരിചയം ഉണ്ടായിരിക്കണം

പ്രായപരിധി

25 വയസ്സ് മുതൽ 60 വയസ്സ് വരെ

ആർക്കൊക്കെ അപേക്ഷിക്കാം

നിലവിൽ വിവിധ പരിശീലന കേന്ദ്രങ്ങളിൽ ക്ലാസുകൾ എടുത്തു വരുന്നവർക്കും യോഗ്യതയുള്ള പുതിയ ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാം.

Also Read: പത്താം ക്ലാസ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം; ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നഴ്‌സിംഗ് ഹെൽപ്പർ ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട രീതി

താൽപ്പര്യമുള്ളവർ തങ്ങളുടെ അപ്ഡേറ്റഡ് ബയോഡാറ്റ, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷിക്കണം.

അവസാന തീയതി: 2026 ജനുവരി 17

അപേക്ഷ അയക്കേണ്ട വിലാസം: > ഡയറക്ടർ, ന്യൂനപക്ഷക്ഷേമ വകുപ്പ്,

See also  കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചു; ഭാര്യയെ കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു

വികാസ് ഭവൻ, നാലാം നില, തിരുവനന്തപുരം – 695 033.

ഫോൺ: 0471 2300526

വെബ്‌സൈറ്റ്: www.minoritywelfare.kerala.gov.in

The post അധ്യാപകർ ശ്രദ്ധിക്കുക! ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിൽ നിയമനം appeared first on Express Kerala.

Spread the love

New Report

Close