ദഹനത്തിന് ഏത്തപ്പഴം പുഴുങ്ങിയത്

പുഴുങ്ങുമ്പോൾ ഏത്ത പഴത്തിലെ ഘടകങ്ങൾ മൃദുവാകുകയും വയറിന് യാതൊരു പ്രയാസവുമില്ലാതെ ദഹനം നടക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഇതിലടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റ് പെട്ടെന്ന് ഊർജം പ്രദാനം ചെയ്യുന്നു.
നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ മലബന്ധം അകറ്റാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും ഇത് മികച്ചതാണ്.
ഇതിലെ പെക്റ്റിൻ വിശപ്പ് നിയന്ത്രിക്കാനും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു.

