തല പെരുപ്പ്; കാരണങ്ങളറിയാം

തലപെരുപ്പ് അഥവാ തല ഭാരമായി തോന്നുന്ന അവസ്ഥയ്ക്ക് പല കാരണങ്ങളുണ്ട്.
അമിതമായ ടെൻഷൻ, ഉത്കണ്ഠ എന്നിവ തലപെരുപ്പ്, ക്ഷീണം, തലകറക്കം എന്നിവയ്ക്ക് കാരണമാകാം.
കഠിനമായ തലവേദനയോടൊപ്പം തലയ്ക്കു ഭാരവും മരവിപ്പും അനുഭവപ്പെടാം. രക്തസമ്മർദ്ദം കൂടുമ്പോൾ തലപെരുപ്പും തലവേദനയും ഉണ്ടാകാം.
സൈനസുകളിൽ ഉണ്ടാകുന്ന അണുബാധയും നീർക്കെട്ടും കാരണം തല ഭാരമായി തോന്നാം.
ആവശ്യത്തിന് വിശ്രമമോ ഉറക്കമോ ഇല്ലാതിരിക്കുന്നത് തലപെരുപ്പം ഉണ്ടാക്കും.
ശരീരത്തിൽ വെള്ളത്തിന്റെ അളവ് കുറയുന്നത് തലകറക്കത്തിനും തലപെരുപ്പിനും കാരണമാകാം.
കഴുത്തിലെ ഞരമ്പുകൾക്ക് ഏൽക്കുന്ന സമ്മർദ്ദം അല്ലെങ്കിൽ സെർവിക്കൽ സ്പോണ്ടിലൈറ്റിസ് തലയിലേക്കുള്ള രക്തയോട്ടത്തെയും നാടികളെയും ബാധിക്കാം.

