
മലയാള സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ദൃശ്യം 3 ഈ വർഷം ഏപ്രിലിൽ തിയേറ്ററുകളിലെത്തും. കൊച്ചിയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിലാണ് സംവിധായകൻ ജിത്തു ജോസഫ് റിലീസ് സംബന്ധിച്ച സുപ്രധാന വിവരം പങ്കുവെച്ചത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദൃശ്യം ജനങ്ങളെ ഏറെ സ്വാധീനിച്ച ഒരു സിനിമയായതുകൊണ്ട് തന്നെ അതിന്റെ ഉത്തരവാദിത്തം എനിക്കുണ്ട്. വലിയ പ്രതീക്ഷകളൊന്നും കൂടാതെ ഏപ്രിൽ ആദ്യവാരം നിങ്ങൾക്ക് വന്ന് ദൃശ്യം 3 കാണാം. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെയുണ്ടാകും. ഇതുവരെ നൽകിയ എല്ലാ പിന്തുണയ്ക്കും നന്ദി, ജീത്തു പറഞ്ഞു. ജനുവരി 30-ന് ബിജു മേനോനും ജോജു ജോർജും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘വലതുവശത്തെ കള്ളൻ’ എന്ന എന്റെ മറ്റൊരു ചിത്രം റിലീസ് ചെയ്യുന്നുണ്ട്. അതൊരു നല്ല സിനിമയായിരിക്കും. ഞാൻ ദൃശ്യം മാത്രമല്ല, മറ്റു സിനിമകളും ചെയ്യുന്നുണ്ടെന്ന് ഓർക്കണേ എന്നും തമാശരൂപേണ ജിത്തു പറഞ്ഞു.
Also Read: ‘അവർ നിശബ്ദമാക്കാൻ ശ്രമിച്ചു, പക്ഷേ സത്യം പുറത്തുവരുന്നു’; കേരള സ്റ്റോറി 2 പ്രഖ്യാപിച്ചു!
മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ദൃശ്യം, മലയാളത്തിലെ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകൾക്ക് പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമാണ്. നിലവിൽ സിനിമയുടെ മൂന്നാം ഭാഗത്തിന്റെ ജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ബോക്സ് ഓഫീസിൽ തരംഗമായ ആദ്യ ഭാഗം തിയേറ്ററുകളിൽ നിന്ന് മാത്രം 75 കോടി രൂപയാണ് നേടിയത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഒട്ടനവധി ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടു. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, എസ്തർ അനിൽ, ആശാ ശരത്, സിദ്ദിഖ് തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു. 2021 ഫെബ്രുവരി 19നാണ് ദൃശ്യം 2 പുറത്തിറങ്ങിയത്. തിയേറ്ററുകൾക്ക് പകരം ആമസോൺ പ്രൈമിലൂടെ നേരിട്ട് ഒടിടി റിലീസായിട്ടാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.
അജയ് ദേവ്ഗൺ നായകനാകുന്ന ഹിന്ദി പതിപ്പ് ഒക്ടോബറിൽ റിലീസ് ചെയ്യാനാണ് നിർമ്മാതാക്കളുടെ തീരുമാനം. അഭിഷേക് പഥക് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇതുവരെ ആരംഭിച്ചിട്ടില്ല. മലയാളത്തിൽ മുരളി ഗോപി കൈകാര്യം ചെയ്ത വേഷത്തിൽ നിന്നും അക്ഷയ് ഖന്ന പിന്മാറിയത് നേരത്തെ വലിയ വാർത്തയായിരുന്നു. അഭിഷേക് പഥക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
The post ജോർജുകുട്ടിയും കുടുംബവും ഏപ്രിലിലെത്തും; ‘ദൃശ്യം 3’ റിലീസ് പ്രഖ്യാപിച്ച് ജീത്തു ജോസഫ് appeared first on Express Kerala.



