loader image
രാഹുലിന്റേത് കൊടും ക്രൂരത; കോൺഗ്രസ് കുറ്റകൃത്യം മറച്ചു വെച്ചു;, കെ കെ ശൈലജ

രാഹുലിന്റേത് കൊടും ക്രൂരത; കോൺഗ്രസ് കുറ്റകൃത്യം മറച്ചു വെച്ചു;, കെ കെ ശൈലജ

ആലപ്പുഴ: ലൈംഗിക പീഡന ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കെ കെ ശൈലജ. രാഹുൽ കാട്ടിയ ക്രൂരതകൾക്ക് ശേഷം വീണ്ടും നുണകൾ പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്ന് ശൈലജ ടീച്ചർ കുറ്റപ്പെടുത്തി.

കോൺഗ്രസ് നേതൃത്വത്തിന് രാഹുലിന്റെ ഇത്തരം പ്രവർത്തനങ്ങളെക്കുറിച്ച് നേരത്തെ ബോധ്യമുണ്ടായിരുന്നു. എന്നാൽ രാഷ്ട്രീയ ലാഭത്തിനായി അത് മറച്ചുവെച്ചു. വിവരം പുറത്തായപ്പോൾ മാത്രം സസ്‌പെൻഷൻ നടപടിയുമായി വരുന്നത് ജനങ്ങളെ വിഡ്ഢികളാക്കാനാണെന്നും അവർ പറഞ്ഞു. രാഷ്ട്രീയ പ്രവർത്തനം എന്നത് മനുഷ്യനെ കടിച്ചു കീറുന്നതല്ല. ഇത്തരത്തിലുള്ള വൃത്തികേടുകൾ മറ്റ് യുവാക്കൾ കണ്ടു പഠിക്കരുത് കേസിൽ കർശനമായ അന്വേഷണവും ശിക്ഷയും വേണമെന്ന് ശൈലജ ടീച്ചർ ആവശ്യപ്പെട്ടു. ഈ സംഭവം കോൺഗ്രസിന്റെ രാഷ്ട്രീയ വിശ്വാസ്യത പൂർണ്ണമായും നശിപ്പിച്ചു. രാഷ്ട്രീയമെന്നാൽ ഇമ്മാതിരി ക്രൂരതയല്ല. യുവ തലമുറ ഇത്തരം വഴിവിട്ട പ്രവർത്തനങ്ങളിൽ നിന്ന് മാറിനിൽക്കണം എന്ന് ടീച്ചർ പറഞ്ഞു.

The post രാഹുലിന്റേത് കൊടും ക്രൂരത; കോൺഗ്രസ് കുറ്റകൃത്യം മറച്ചു വെച്ചു;, കെ കെ ശൈലജ appeared first on Express Kerala.

See also  മണ്ണു മാന്തിയപ്പോൾ തെളിഞ്ഞത് മുത്തുച്ചിപ്പികൾ; തൂത്തുക്കുടിയുടെ ചരിത്രം മാറ്റിയെഴുതുന്ന ആ കണ്ടെത്തൽ!
Spread the love

New Report

Close