loader image
കെഎസ്ആർടിസിക്ക് ‘പൊൻകാലം’; ചരിത്രത്തിലെ ഏറ്റവും ഉയർന്ന മാസവരുമാനം സ്വന്തമാക്കി ആനവണ്ടി

കെഎസ്ആർടിസിക്ക് ‘പൊൻകാലം’; ചരിത്രത്തിലെ ഏറ്റവും ഉയർന്ന മാസവരുമാനം സ്വന്തമാക്കി ആനവണ്ടി

പ്രതിസന്ധികൾക്കിടയിലും കെഎസ്ആർടിസിക്ക് റെക്കോർഡ് നേട്ടം. ശബരിമല മണ്ഡലകാലത്തെ തിരക്കും കാര്യക്ഷമമായ സർവീസുകളും വഴി ചരിത്രത്തിലാദ്യമായി ഒരു മാസത്തെ കളക്ഷൻ 250 കോടി രൂപ കടന്നു. നിലയ്ക്കൽ – പമ്പ ചെയിൻ സർവീസുകളിൽ നിന്നും ദീർഘദൂര സർവീസുകളിൽ നിന്നും ലഭിച്ച വൻ തുകയാണ് വരുമാന വർദ്ധനവിന് നിർണ്ണായകമായത്.

മണ്ഡലകാലത്ത് പ്രതിദിനം ശരാശരി 8 കോടി മുതൽ 9 കോടി രൂപ വരെ വരുമാനം ലഭിച്ചു. ചില ദിവസങ്ങളിൽ ഇത് 10 കോടിക്ക് മുകളിലെത്തി റെക്കോർഡ് സൃഷ്ടിച്ചിട്ടുണ്ട്. കൂടുതൽ പുതിയ ബസുകൾ നിരത്തിലിറക്കിയതും തിരക്കുള്ള റൂട്ടുകളിൽ കൃത്യസമയത്ത് സർവീസുകൾ ക്രമീകരിച്ചതും യാത്രക്കാരെ കെഎസ്ആർടിസിയിലേക്ക് ആകർഷിച്ചു. ശമ്പള വിതരണവും ഇന്ധന ചെലവും അടക്കമുള്ള സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ ഈ റെക്കോർഡ് കളക്ഷൻ മാനേജ്മെന്റിന് വലിയ ആശ്വാസമാണ് നൽകുന്നത്.

The post കെഎസ്ആർടിസിക്ക് ‘പൊൻകാലം’; ചരിത്രത്തിലെ ഏറ്റവും ഉയർന്ന മാസവരുമാനം സ്വന്തമാക്കി ആനവണ്ടി appeared first on Express Kerala.

Spread the love
See also  ഗതാഗതക്കുരുക്ക് കുറഞ്ഞ ഗൾഫ് നഗരങ്ങളിൽ ദോഹയ്ക്ക് രണ്ടാം സ്ഥാനം; വികസന കുതിപ്പിൽ ഖത്തർ

New Report

Close