
ബോളിവുഡ് ചോക്ലേറ്റ് ഹീറോ കാർത്തിക് ആര്യനുമായി പ്രണയത്തിലാണെന്ന വാർത്തകൾ നിഷേധിച്ച് ഗ്രീസ് വംശജയായ കരീന കുബിലിയുട്ട് രംഗത്ത്. താൻ നടന്റെ ഗേൾഫ്രണ്ട് അല്ലെന്ന് കരീന സാമൂഹികമാധ്യമത്തിലൂടെ വ്യക്തമാക്കി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗോവയിൽ നിന്നുള്ള ചിത്രങ്ങൾ മുൻനിർത്തി ഇരുവരും ഡേറ്റിംഗിലാണെന്ന തരത്തിൽ വൻ പ്രചാരണങ്ങൾ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് അഭ്യൂഹങ്ങൾ തള്ളിയാണ് കരീന പ്രതികരിച്ചത്.
Also Read: ഇത്തവണ ഓണം സ്റ്റാറുകൾക്കൊപ്പം; ബേസിൽ, ടൊവിനോ, ദുൽഖർ, പൃഥ്വി ചിത്രങ്ങൾ ഏറ്റുമുട്ടാൻ ഒരുങ്ങുന്നു
കാർത്തിക് ആര്യൻ പങ്കുവെച്ച ഗോവയിലെ അവധിക്കാല ചിത്രങ്ങളും കരീന പോസ്റ്റ് ചെയ്ത ചിത്രങ്ങളും സമാനമായതാണ് സംശയങ്ങൾക്ക് കാരണമായത്. ഇരുവരും ഒരേ റിസോർട്ടിലാണെന്നും ബീച്ച് ബെഡുകളുടെ പശ്ചാത്തലം ഒന്നാണെന്നും ചൂണ്ടിക്കാട്ടി ആരാധകർ ഗോസിപ്പുകൾ പടച്ചുവിട്ടു. കൂടാതെ 37-കാരനായ കാർത്തിക്കും 17-കാരിയായ കരീനയും തമ്മിലുള്ള പ്രായവ്യത്യാസവും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
യുകെയിൽ വിദ്യാർത്ഥിയായ കരീന ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്ന ഏക ഇന്ത്യൻ താരം കാർത്തിക് ആര്യനാണെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഗോസിപ്പുകൾ കടുത്തതോടെ ഇരുവരും പരസ്പരം അൺഫോളോ ചെയ്തു. തന്റെ ചിത്രത്തിന് താഴെ വന്ന കമന്റിന് മറുപടിയായാണ് “ഞാൻ അയാളുടെ ഗേൾഫ്രണ്ട് അല്ല” എന്ന് കരീന വ്യക്തമാക്കിയത്. ഇതോടെ താൽക്കാലികമായെങ്കിലും ഈ ബോളിവുഡ് ഗോസിപ്പിന് വിരാമമായിരിക്കുകയാണ്.
The post ‘അങ്ങനെയൊന്നുമില്ല, ഞാൻ കാർത്തിക് ആര്യന്റെ കാമുകിയല്ല’; ഗോസിപ്പുകൾക്ക് മറുപടിയുമായി 17-കാരി appeared first on Express Kerala.



