loader image
ലഹരിക്കടത്തിന് ഒത്താശ; കാലടി സ്റ്റേഷനിലെ പൊലീസുകാരന് സസ്പെൻഷൻ

ലഹരിക്കടത്തിന് ഒത്താശ; കാലടി സ്റ്റേഷനിലെ പൊലീസുകാരന് സസ്പെൻഷൻ

കൊച്ചി: ലഹരിക്കടത്തിന് ഒത്താശ ചെയ്ത സംഭവത്തിൽ എറണാകുളം കാലടി സ്റ്റേഷനിലെ സി.പി.ഒ സുബീറിനെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ സുബീറിനെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു.

സുബീറിന്റെ ബന്ധുവിന്റെ മുറിയിൽ നിന്ന് 66 ഗ്രാം ഹെറോയിൻ പിടികൂടിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസുകാരന്റെ ലഹരിമാഫിയ ബന്ധം പുറത്തുവന്നത്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് സുബീർ നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also Read: ശബരിമല സ്വർണ്ണക്കൊള്ള കേസ്; എ പത്മകുമാറിന് ജാമ്യമില്ല

സെപ്റ്റംബറിൽ നടന്ന പരിശോധനയിൽ ഭായ് കോളനിയിലെ സുബീറിന്റെ ബന്ധുവീട്ടിൽ നിന്ന് 66 ഗ്രാം ഹെറോയിനും പണവും പിടിച്ചെടുത്തിരുന്നു. പലചരക്ക് കടയുടെ മറവിൽ നടന്ന ഈ ലഹരിക്കച്ചവടത്തിൽ പൊലീസുകാരനായ സുബീറിന് നേരിട്ട് പങ്കുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ലഹരി മാഫിയയുമായുള്ള സാമ്പത്തിക ഇടപാടുകളും പ്രതികളെ സഹായിച്ചതും സംബന്ധിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സസ്പെൻഷൻ നടപടി ഉണ്ടായിരിക്കുന്നത്. സുബീറിനെതിരെ വിശദമായ വകുപ്പുതല അന്വേഷണവും ആരംഭിച്ചു.

The post ലഹരിക്കടത്തിന് ഒത്താശ; കാലടി സ്റ്റേഷനിലെ പൊലീസുകാരന് സസ്പെൻഷൻ appeared first on Express Kerala.

See also  ഇറാന് കാവലായി ഇന്ത്യ!
Spread the love

New Report

Close