വനത്തിൽ മാലിന്യം തള്ളി

പഴയന്നൂർ:വെന്നൂർ നടുപ്പക്കുണ്ട് പ്രദേശത്തെ വനത്തിൽ സാമൂഹ്യ വിരുദ്ധർ ഹോട്ടൽ മാലിന്യം തള്ളിയ നിലയിൽ. നീലിക്കുളത്തിന് സമീപം തിങ്കൾ അർധരാത്രിയിലാണ് സംഭവം. ഹോട്ടലുകളിൽനിന്ന് ജൈവ-അജൈവമാലന്യങ്ങൾ മാലിന്യം ശേഖരിച്ച് വിജനമായ സ്ഥലങ്ങളിൽ പുറന്തള്ളുന്ന സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് നിഗമനം. ടിപ്പർ ലോറിയോ സമാനമായ വാഹനമോ ആണെന്നാണ് സിസിടിവി പരിശോധിച്ചതിൽനിന്നും ഏകദേശം മനസ്സിലാകുന്നത്. മാലിന്യ കൂന്‌പാരത്തിൽനിന്ന് എറണാകുളം, ആലുവ പ്രദേശങ്ങളിലെ ഹോട്ടലുകളുടെ ബില്ലുകൾ കണ്ടെത്തി. വനപാലകരും നാട്ടുകാരും ചേർന്ന് മാലിന്യം നീക്കി റോഡ് സഞ്ചാര യോഗ്യമാക്കി. എളനാട് ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ആർ ജയകുമാർ കേസെടുത്ത് അന്വേഷണമാരംഭിച്ചു. കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് മാലിന്യം ഉടനെതന്നെ കുഴിച്ചിടാനുള്ള നടപടിയും കൈക്കൊള്ളും.

Spread the love
See also  കാറിനുള്ളിൽ തോക്കുപയോഗിച്ച് മധ്യവയസ്കൻ ജീവനൊടുക്കിയ കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ

Leave a Comment

Your email address will not be published. Required fields are marked *