
നവാഗതനായ ജിത്തു സതീശൻ മംഗലത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മിസ്റ്ററി ഫാന്റസി ത്രില്ലർ ചിത്രം ‘സംഭവം അദ്ധ്യായം ഒന്ന്’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അസ്‌കർ അലി, വിനീത് കുമാർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം വനത്തിന്റെ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്.
നേരത്തെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ‘സംഭവം’ എന്ന ഹ്രസ്വചിത്രത്തിന്റെ സിനിമാ ആവിഷ്കാരമാണ് ഈ ചിത്രം. കേരള-തമിഴ്‌നാട് അതിർത്തിയിലെ നിഗൂഢതകൾ നിറഞ്ഞ ഒരു വനവും അവിടെ സംഭവിക്കുന്ന വിചിത്രമായ കാര്യങ്ങളുമാണ് സിനിമയുടെ പ്രമേയം. വനത്തിനുള്ളിൽ അകപ്പെടുന്നവർ പിന്നീട് പുറംലോകം കാണുന്നില്ല എന്ന ഭീതിജനകമായ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്.
Also Read: ഒരു സിനിമ, മൂന്ന് പ്രതിഫലങ്ങൾ; വിജയ് ₹220 കോടി, സംവിധായകൻ ₹25 കോടി, മമിതയ്ക്ക് എത്ര?
അണിയറപ്രവർത്തകർ
നല്ല സിനിമ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, സെന്തിൽ കൃഷ്ണ, അസ്സീം ജമാൽ, രാജേഷ് അഴീക്കോടൻ, ഫഹദ് സിദ്ദിഖ് തുടങ്ങിയവരും ശ്രദ്ധേയമായ വേഷങ്ങളിൽ എത്തുന്നുണ്ട്.
ഛായാഗ്രഹണം: നവീൻ നജോസ്
എഡിറ്റിങ്: അർജുൻ പ്രകാശ്
സംഗീതം: ഗോഡ് വിൻ തോമസ്
മേക്കപ്പ്: പട്ടണം റഷീദ്
വസ്ത്രാലങ്കാരം: സമീറ സനീഷ്
സംഘട്ടനം: അഷ്‌റഫ് ഗുരുക്കൾ
പാലക്കാട്, തിരുവനന്തപുരം, വൈക്കം, വെള്ളൂർ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ സിനിമ ഉടൻ പ്രദർശനത്തിന് എത്തും. വാഴൂർ ജോസാണ് ചിത്രത്തിന്റെ പി.ആർ.ഒ.
The post ‘സംഭവം അദ്ധ്യായം ഒന്ന്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി; ചിത്രം ഉടൻ തിയേറ്ററുകളിലേക്ക് appeared first on Express Kerala.



