നിങ്ങളുടെ ഐഫോൺ ബാറ്ററി വേഗം തീരുന്നുണ്ടോ? കാരണങ്ങളും ചാർജ് നിലനിർത്താനുള്ള വഴികളും അറിയാം

നിങ്ങളുടെ ഐഫോൺ ബാറ്ററി വേഗം തീരുന്നുണ്ടോ? കാരണങ്ങളും ചാർജ് നിലനിർത്താനുള്ള വഴികളും അറിയാം

സുരക്ഷയിലും മികച്ച പ്രകടനത്തിലും വിട്ടുവീഴ്ചയില്ലാത്ത ആപ്പിൾ ഐഫോണുകൾക്ക് ലോകമെമ്പാടും നിരവധി ആരാധകരുണ്ട്. എന്നാൽ, ഐഫോൺ ഉപയോക്താക്കൾക്കിടയിൽ ഇപ്പോഴും പ്രധാന വെല്ലുവിളിയായി തുടരുന്നത് ഫോണിന്റെ ബാറ്ററി ലൈഫാണ്. സോഷ്യൽ മീഡിയയിലൂടെ നിരവധി ഉപയോക്താക്കളാണ് ഈ പ്രശ്‌നം ഉന്നയിച്ച് രംഗത്തെത്തിയത്. എന്നാൽ, ആശങ്കപ്പെടേണ്ടതില്ലെന്നും ഇത് പുതിയ സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഉണ്ടാകുന്ന സ്വാഭാവികമായ മാറ്റം മാത്രമാണെന്നും ആപ്പിൾ പ്രതികരിച്ചു.

എന്തുകൊണ്ടാണ് ബാറ്ററി വേഗത്തിൽ തീരുന്നത്? പുതിയ ഒഎസ് ഇൻസ്റ്റാൾ ചെയ്ത ശേഷം സിസ്റ്റം ഫയലുകൾ ക്രമീകരിക്കുന്നതിനും ആപ്പുകൾ പുതിയ പതിപ്പിനനുസരിച്ച് അപ്ഡേറ്റ് ആകുന്നതിനും കൂടുതൽ പവർ ആവശ്യമാണ്. ഈ ഇൻസ്റ്റാളേഷൻ പ്രക്രിയ പൂർത്തിയാകുന്നതോടെ ബാറ്ററിയുടെ പ്രവർത്തനം സാധാരണ നിലയിലാകുമെന്ന് ആപ്പിൾ വ്യക്തമാക്കുന്നു.

ഐഫോണുകളിൽ ബാറ്ററി ലൈഫ് കുറയാൻ ഇടയാക്കുന്ന പ്രധാന കാരണങ്ങളും അവ എങ്ങനെ മറികടക്കാമെന്നും പരിശോധിക്കാം

  • ബാറ്ററി ഹെൽത്തും പഴക്കവും: നിങ്ങളുടെ ഐഫോൺ മോഡലോ അതിലെ ബാറ്ററിയോ പഴയതാണെങ്കിൽ ചാർജ് അധികനേരം നിലനിൽക്കില്ല. ചെറിയ അപ്ഡേറ്റുകൾ പോലും പഴയ ബാറ്ററികളിൽ വലിയ ആഘാതമുണ്ടാക്കാം. അതിനാൽ സെറ്റിങ്സിൽ പോയി ബാറ്ററി ഹെൽത്ത് കൃത്യമായി പരിശോധിക്കുക. ബാറ്ററിയുടെ ശേഷി ഗണ്യമായി കുറഞ്ഞെങ്കിൽ അത് മാറ്റി സ്ഥാപിക്കുന്നതാണ് ഏറ്റവും നല്ല പരിഹാരം.
  • ആപ്പുകളുടെ അപ്ഡേഷൻ: ഫോണിലെ ആപ്പുകളാണ് ബാറ്ററി ചോർച്ചയുടെ മറ്റൊരു പ്രധാന കാരണം. പല പഴയ ആപ്പുകളും പുതിയ iOS26ന് അനുയോജ്യമായ രീതിയിൽ പരിഷ്‌കരിക്കപ്പെട്ടിട്ടുണ്ടാകില്ല. ഇത്തരം ആപ്പുകൾ പ്രവർത്തിക്കാൻ കൂടുതൽ ഊർജ്ജം ഉപയോഗിക്കുന്നത് ബാറ്ററിയെ വേഗത്തിൽ തളർത്തുന്നു. ഇത് ഒഴിവാക്കാൻ ആപ്പ് സ്റ്റോറിൽ പോയി എല്ലാ ആപ്പുകളും ഏറ്റവും പുതിയ വേർഷനിലേക്ക് അപ്ഡേറ്റ് ചെയ്യുക.
  • ലോ പവർ മോഡ് ഉപയോഗിക്കാം: ചാർജ് കുറഞ്ഞ സമയങ്ങളിൽ ലോ പവർ മോഡ് ഉപയോഗിക്കുന്നത് പശ്ചാത്തലത്തിലുള്ള അനാവശ്യ പ്രവർത്തനങ്ങൾ കുറയ്ക്കാനും ബാറ്ററി ലൈഫ് വർദ്ധിപ്പിക്കാനും സഹായിക്കും.
See also  അതവരുടെ സ്വകാര്യത, എന്തിനാണ് ഇത്ര വലിയ ചർച്ചയാക്കുന്നത്; വിജയ്-തൃഷ ഗോസിപ്പുകളിൽ ഖുശ്ബു

The post നിങ്ങളുടെ ഐഫോൺ ബാറ്ററി വേഗം തീരുന്നുണ്ടോ? കാരണങ്ങളും ചാർജ് നിലനിർത്താനുള്ള വഴികളും അറിയാം appeared first on Express Kerala.

Spread the love

New Report

Close