loader image
തൃത്താലയിൽ ബൽറാം, പാലക്കാട് എ. തങ്കപ്പൻ; രാഹുൽ മാങ്കൂട്ടത്തിലിനെ മാറ്റിനിർത്താൻ നീക്കവുമായി കോൺഗ്രസ് ജില്ലാ നേതൃത്വം

തൃത്താലയിൽ ബൽറാം, പാലക്കാട് എ. തങ്കപ്പൻ; രാഹുൽ മാങ്കൂട്ടത്തിലിനെ മാറ്റിനിർത്താൻ നീക്കവുമായി കോൺഗ്രസ് ജില്ലാ നേതൃത്വം

രാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട്, തൃത്താല മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിൽ നിർണായക നീക്കവുമായി കോൺഗ്രസ്. പാലക്കാട് മണ്ഡലത്തിൽ ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ തന്നെ മത്സരരംഗത്തിറങ്ങണമെന്ന ആവശ്യമാണ് ജില്ലാ നേതൃയോഗത്തിൽ ശക്തമായി ഉയർന്നത്. ഇക്കാര്യത്തിൽ ജില്ലാ നേതൃത്വം തങ്ങളുടെ നിലപാട് കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയെ ഔദ്യോഗികമായി അറിയിച്ചു.’

പാലക്കാട് മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും മത്സരിക്കുമോ എന്ന ചർച്ചകൾ സജീവമായിരിക്കെയാണ് നിലപാട് വ്യക്തമാക്കി കോൺഗ്രസ് ജില്ലാ നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്. തൃത്താലയിൽ മുൻ എം.എൽ.എ വി.ടി. ബൽറാം തന്നെ ജനവിധി തേടണമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. അതോടൊപ്പം, പട്ടാമ്പി സീറ്റ് മുസ്ലിം ലീഗിന് വിട്ടുകൊടുക്കില്ലെന്നും കോൺഗ്രസ് തന്നെ അവിടെ മത്സരിക്കണമെന്നുമുള്ള ശക്തമായ ആവശ്യവും നേതൃയോഗത്തിൽ ഉയർന്നു.

The post തൃത്താലയിൽ ബൽറാം, പാലക്കാട് എ. തങ്കപ്പൻ; രാഹുൽ മാങ്കൂട്ടത്തിലിനെ മാറ്റിനിർത്താൻ നീക്കവുമായി കോൺഗ്രസ് ജില്ലാ നേതൃത്വം appeared first on Express Kerala.

See also  ശത്രു അറിയാതെ ആകാശത്ത് നിന്നും മരണം എത്തും! 500 കിലോമീറ്റർ അകലെ നിന്ന് പ്രഹരം! ഇന്ത്യൻ സൈന്യത്തിന്റെ ശക്തിബാൻ ഒളിപ്പിച്ച് വെച്ചിരിക്കുന്ന രഹസ്യം…
Spread the love

New Report

Close