loader image
പാലക്കാട് കോട്ട പിടിക്കാൻ ബിജെപിയുടെ വജ്രായുധം! പാലക്കാട് ഉണ്ണി മുകുന്ദൻ മത്സരിക്കുമോ?

പാലക്കാട് കോട്ട പിടിക്കാൻ ബിജെപിയുടെ വജ്രായുധം! പാലക്കാട് ഉണ്ണി മുകുന്ദൻ മത്സരിക്കുമോ?

പാലക്കാട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലം പിടിച്ചെടുക്കാൻ ബിജെപി വൻ നീക്കങ്ങൾ നടത്തുന്നു. സ്ഥാനാർത്ഥി നിർണ്ണയത്തിനായി പാർട്ടി നടത്തിയ പ്രാഥമിക പരിശോധനകളിലും സ്വകാര്യ ഏജൻസിയുടെ സർവേ റിപ്പോർട്ടുകളിലും നടൻ ഉണ്ണി മുകുന്ദനാണ് ഏറ്റവും കൂടുതൽ വിജയസാധ്യതയുള്ളതെന്ന് കണ്ടെത്തിയിരിക്കുകയാണ്. മണ്ഡലത്തിന്റെ സ്വഭാവവും വോട്ടർമാരുടെ താൽപ്പര്യവും കണക്കിലെടുക്കുമ്പോൾ ഉണ്ണി മുകുന്ദൻ മത്സരിച്ചാൽ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കാൻ കഴിയുമെന്നാണ് പാർട്ടി വിലയിരുത്തൽ.

ഉണ്ണി മുകുന്ദനൊപ്പം പ്രമുഖരും പട്ടികയിൽ

ഉണ്ണി മുകുന്ദനെ കൂടാതെ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, പ്രശാന്ത് ശിവൻ, അഡ്വ. ഇ. കൃഷ്ണദാസ് എന്നിവരുടെ പേരുകളും സജീവ പരിഗണനയിലുണ്ട്. എന്നാൽ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് പാർട്ടി ഇതുവരെ ഉണ്ണി മുകുന്ദനോട് ഔദ്യോഗികമായി സംസാരിച്ചിട്ടില്ല. കെ. സുരേന്ദ്രൻ മത്സരിച്ചാലും മണ്ഡലത്തിൽ വലിയ രാഷ്ട്രീയ മുന്നേറ്റം ഉണ്ടാക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.]

Also Read: ‘സഹോദരിമാർ മത്സരിക്കാനില്ല, നിലപാട് പാർട്ടിയെ അറിയിച്ചു’: സ്ഥാനാർത്ഥിത്വ അഭ്യൂഹങ്ങൾ തള്ളി ചാണ്ടി ഉമ്മൻ

മത്സരിക്കാനില്ലെന്ന് കെ. സുരേന്ദ്രൻ; ഒഴിഞ്ഞുമാറി ശോഭ സുരേന്ദ്രൻ

See also  ‘ചാമുണ്ഡി ദൈവത്തെ’ പരിഹസിച്ചു; രൺവീർ സിങ്ങിനെതിരേ മതവികാരം വ്രണപ്പെടുത്തിയതിന് കേസ്

സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് അഭ്യൂഹങ്ങൾ പടരുന്നതിനിടെ, താൻ ഇത്തവണ മത്സരിക്കാൻ താല്പര്യപ്പെടുന്നില്ലെന്ന് കെ. സുരേന്ദ്രൻ വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുൻപ് പലതവണ പാർട്ടിക്കായി മത്സരിച്ചിട്ടുണ്ടെന്നും എന്നാൽ ഇത്തവണ തന്റെ പേരിൽ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, പാലക്കാട് മണ്ഡലത്തിൽ മത്സരിക്കാൻ ശോഭ സുരേന്ദ്രനും താല്പര്യമില്ലെന്നാണ് പുറത്തുവരുന്ന സൂചനകൾ.

The post പാലക്കാട് കോട്ട പിടിക്കാൻ ബിജെപിയുടെ വജ്രായുധം! പാലക്കാട് ഉണ്ണി മുകുന്ദൻ മത്സരിക്കുമോ? appeared first on Express Kerala.

Spread the love

New Report

Close