loader image
ആശ്വാസം! റെക്കോർഡ് ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ച് സ്വർണം

ആശ്വാസം! റെക്കോർഡ് ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ച് സ്വർണം

സംസ്ഥാനത്ത് റെക്കോർഡ് കുതിപ്പിലായിരുന്ന സ്വർണവില താഴേക്ക് പതിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉയർന്നുനിന്നിരുന്ന വിലയിൽ ഇന്നലെ ഉച്ചയോടെയാണ് മാറ്റം കണ്ടുതുടങ്ങിയത്. ഇന്നലെയും ഇന്നുമായി വലിയ ഇടിവാണ് വിപണിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്നത്തെ സ്വര്‍ണവില (22 കാരറ്റ്)

ഇന്ന് 22 കാരറ്റ് സ്വർണം പവന് 1,01,200 രൂപയാണ് വിപണി വില. ഇന്നലെ രാവിലത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പവന് 1,080 രൂപയുടെ വൻ കുറവാണ് ഉണ്ടായിരിക്കുന്നത്. ഗ്രാമിന് 12,650 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ രാവിലെ 1,02,280 രൂപയായിരുന്ന പവൻ വില ഉച്ചയ്ക്ക് ശേഷം 880 രൂപ കുറഞ്ഞ് 1,01,400 രൂപയിൽ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വില കുറഞ്ഞത്.

The post ആശ്വാസം! റെക്കോർഡ് ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ച് സ്വർണം appeared first on Express Kerala.

Spread the love
See also  ഹൈറേഞ്ചിലേക്ക് തുരങ്ക പാത വരുന്നു! റോഡ് വികസനത്തിന് 300 കോടി; കെ-ഫോണിലൂടെ കേരളം ഇന്റർനെറ്റ് വിപ്ലവത്തിലേക്ക്

New Report

Close