loader image
ആന്റണി രാജുവിന് കുരുക്കായ തൊണ്ടിമുതൽ കേസ്; തിരുവനന്തപുരത്ത് പകരക്കാരെ തേടി മുന്നണികൾ, സീറ്റിനായി വൻ വടംവലി

ആന്റണി രാജുവിന് കുരുക്കായ തൊണ്ടിമുതൽ കേസ്; തിരുവനന്തപുരത്ത് പകരക്കാരെ തേടി മുന്നണികൾ, സീറ്റിനായി വൻ വടംവലി

തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് ആന്റണി രാജു അയോഗ്യനായതോടെ തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിൽ ശക്തനായ ഒരു സ്ഥാനാർത്ഥിയെ കണ്ടെത്താനാകാതെ ജനാധിപത്യ കേരള കോൺഗ്രസ് പ്രതിസന്ധിയിൽ. ഏപ്രിൽ രണ്ടാം വാരത്തോടെ കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, മണ്ഡലത്തിനായി എൽ.ഡി.എഫിൽ കേരള കോൺഗ്രസ് (എം)-ഉം യു.ഡി.എഫിൽ സി.എം.പി-യും ഇതിനോടകം അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു. സ്ഥാനാർത്ഥി നിർണ്ണയത്തെക്കുറിച്ചുള്ള ചർച്ചകൾ മുന്നണികളിൽ സജീവമായി തുടരുകയാണ്.

1996 മുതൽ ആന്റണി രാജുവിന്റെ രാഷ്ട്രീയ ജീവിതത്തെ പിന്തുടരുന്ന ഈ കേസ്, നിർണ്ണായകമായ മറ്റൊരു തിരഞ്ഞെടുപ്പ് വേളയിൽ അദ്ദേഹത്തിന് തിരിച്ചടിയായിരിക്കുകയാണ്. ആന്റണി രാജുവിന് മത്സരിക്കാൻ കഴിയില്ലെന്ന് ഉറപ്പായതോടെ എൽ.ഡി.എഫിൽ സീറ്റിനായി കേരള കോൺഗ്രസ് (എം) ശക്തമായ അവകാശവാദം ഉന്നയിച്ചു. ലത്തീൻ സഭാംഗവും ജില്ലാ പ്രസിഡന്റുമായ ജെ. സഹായദാസിനെ മത്സരിപ്പിക്കാനാണ് അവരുടെ നീക്കം. എന്നാൽ സി.പി.എം ഈ സീറ്റ് നേരിട്ട് ഏറ്റെടുക്കുമോ എന്ന ചർച്ചകളും രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമാണ്.

Also Read: ശബരിമലയിൽ നിന്ന് കൊണ്ടുപോയ സ്വർണം എവിടെ? എസ്‌ഐടി മറുപടി പറയണം; രമേശ് ചെന്നിത്തല

See also  ‘ദൃശ്യം 3’ക്ക് മുൻപേ ജീത്തു ജോസഫ്-മീന കൂട്ടുകെട്ട്; വരുന്നത് പുതിയ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ!

യു.ഡി.എഫിലാകട്ടെ, 2001-ൽ എം.വി. രാഘവൻ വിജയിച്ച പാരമ്പര്യം ചൂണ്ടിക്കാട്ടി സി.എം.പി. സീറ്റിനായി രംഗത്തുണ്ട്. സി.പി. ജോണിനെ നിയമസഭയിലെത്തിക്കാൻ ഏറ്റവും അനുയോജ്യമായ മണ്ഡലമാണിതെന്നാണ് സി.എം.പി-യുടെ വിലയിരുത്തൽ. അതേസമയം, നഗരസഭാ ഭരണത്തിലെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മുൻ മന്ത്രി വി.എസ്. ശിവകുമാറും സ്ഥാനാർത്ഥിത്വത്തിനായി സജീവമായി രംഗത്തുണ്ട്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും വോട്ടുനിലയിൽ വൻ മുന്നേറ്റം നടത്തിയ ബി.ജെ.പി-യെ പ്രതിരോധിക്കാൻ കഴിയുന്ന കരുത്തനായ സ്ഥാനാർത്ഥിയെ കണ്ടെത്തുക എന്നതാണ് ഇരുമുന്നണികൾക്കും മുന്നിലുള്ള പ്രധാന വെല്ലുവിളി.

The post ആന്റണി രാജുവിന് കുരുക്കായ തൊണ്ടിമുതൽ കേസ്; തിരുവനന്തപുരത്ത് പകരക്കാരെ തേടി മുന്നണികൾ, സീറ്റിനായി വൻ വടംവലി appeared first on Express Kerala.

Spread the love

New Report

Close