
തിരുവനന്തപുരം: പതിറ്റാണ്ടുകളായി ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനിന്ന പ്രമുഖ ഇടത് സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നു. 35 വർഷത്തെ ഇടതു സഹകരണം അവസാനിപ്പിച്ചാണ് അദ്ദേഹം താമര ചിഹ്നത്തിന് കീഴിലേക്ക് എത്തിയത്. പഴയ രാഷ്ട്രീയ ആശയങ്ങളുമായി മുന്നോട്ട് പോയാൽ കേരളത്തിൽ വികസനം സാധ്യമാകില്ലെന്ന് ബിജെപി അംഗത്വം സ്വീകരിച്ച ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിന് ഇപ്പോൾ വേണ്ടത് അധഃപതിക്കുന്ന രാഷ്ട്രീയ ചിന്താഗതിയല്ല, മറിച്ച് യഥാർത്ഥ വികസനമാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി സർക്കാർ രാജ്യത്ത് നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങൾ താൻ ദീർഘകാലമായി നിരീക്ഷിക്കുകയാണെന്നും, ഉത്തരേന്ത്യൻ യാത്രയ്ക്കിടെ അവിടെ കണ്ട വികസന മാറ്റങ്ങൾ തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയെ വർഗീയവാദികളെന്ന് മുദ്രകുത്തുന്ന സിപിഎം, യഥാർത്ഥത്തിൽ കുറച്ചുകാലമായി കേരളത്തിൽ വർഗീയത പറഞ്ഞാണ് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നതെന്നും റെജി ലൂക്കോസ് കുറ്റപ്പെടുത്തി.
The post സിപിഎമ്മിന് കനത്ത പ്രഹരം! 35 വർഷത്തെ ബന്ധം ഉപേക്ഷിച്ചു; ഇടത് സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ appeared first on Express Kerala.



