loader image
ഉറക്കം നോക്കി രോഗം പ്രവചിക്കും; ‘സ്ലീപ്പ് എഫ്എം’ എഐ മോഡലുമായി സ്റ്റാൻഫോർഡ്

ഉറക്കം നോക്കി രോഗം പ്രവചിക്കും; ‘സ്ലീപ്പ് എഫ്എം’ എഐ മോഡലുമായി സ്റ്റാൻഫോർഡ്

രാത്രികാലങ്ങളിലെ ഉറക്കത്തെ വിശകലനം ചെയ്ത് കാൻസർ, ഹൃദയാഘാതം ഉൾപ്പെടെ നൂറിലധികം രോഗങ്ങളുടെ സാധ്യത മുൻകൂട്ടി പ്രവചിക്കാൻ കഴിയുന്ന വിപ്ലവകരമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡൽ ഗവേഷകർ വികസിപ്പിച്ചു. അമേരിക്കയിലെ സ്റ്റാൻഫോർഡ് സർവ്വകലാശാലയുടെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരാണ് ‘സ്ലീപ്പ് എഫ്എം’ എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനം വികസിപ്പിച്ചെടുത്തത്.

ഏകദേശം 65,000 ആളുകളിൽ നിന്നായി ശേഖരിച്ച 600,000 മണിക്കൂർ ദൈർഘ്യമുള്ള ഉറക്ക ഡാറ്റ ഉപയോഗിച്ചാണ് ഈ മോഡലിന് പരിശീലനം നൽകിയത്. നേച്ചർ മെഡിസിൻ എന്ന പ്രശസ്ത ശാസ്ത്ര ജേണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഉറക്കത്തിനിടയിലെ ശരീരത്തിൻ്റെ സൂക്ഷ്മമായ മാറ്റങ്ങൾ നിരീക്ഷിക്കുന്നതിലൂടെ ആരോഗ്യസ്ഥിതി കൃത്യമായി നിർണ്ണയിക്കാൻ കഴിയുമെന്ന് ഗവേഷകർ അവകാശപ്പെടുന്നു. ആയിരത്തിലധികം രോഗങ്ങളെക്കുറിച്ച് നടത്തിയ വിപുലമായ പഠനത്തിനൊടുവിൽ, ഉറക്കത്തിലെ സിഗ്നലുകൾ മാത്രം വിശകലനം ചെയ്ത് 130-ലധികം രോഗങ്ങളെ കൃത്യമായി മുൻകൂട്ടി തിരിച്ചറിയാൻ സ്ലീപ്പ് എഫ്എമ്മിന് സാധിക്കുമെന്ന് ഗവേഷകർ സ്ഥിരീകരിച്ചു.

Also Read: ചൊവ്വയിൽ വിസ്മയമായി ‘കാർസ്റ്റ്’ ഗുഹകൾ; രൂപപ്പെട്ടത് വെള്ളത്താൽ, ജീവന്റെ തുടിപ്പ് തേടി ഗവേഷകർ!

See also  മാത്യു തോമസും ദേവികയും ഒന്നിക്കുന്ന ഫാമിലി എന്റർടെയ്‌നർ; ‘സുഖമാണോ സുഖമാണ്’ ട്രെയ്‌ലർ പുറത്തിറങ്ങി

ഒരു രാത്രിയിലെ ഉറക്കത്തിൽ ശരീരം നൽകുന്ന സുപ്രധാന സിഗ്നലുകളെ അടിസ്ഥാനമാക്കിയാണ് സ്ലീപ്പ് എഫ്എം പ്രവർത്തിക്കുന്നത്. ഇതിനായി പോളിസോംനോഗ്രാഫി ഡാറ്റയാണ് ഉപയോഗിക്കുന്നത്. മനുഷ്യശരീരം ഏകദേശം എട്ട് മണിക്കൂറോളം ഒരേ അവസ്ഥയിൽ തുടരുന്ന സമയമാണ് ഉറക്കം. ഈ സമയത്ത് ലഭിക്കുന്ന ശാരീരിക വിവരങ്ങൾ വളരെ കൃത്യവും വിപുലവുമാണെന്നും, ഇത് രോഗനിർണ്ണയത്തിന് വലിയ സാധ്യതകളാണ് തുറന്നുനൽകുന്നതെന്നും മുഖ്യ ഗവേഷകനായ പ്രൊഫ ഇമ്മാനുവൽ മിഗ്നോട്ട് വ്യക്തമാക്കി.

തലച്ചോറിന്‍റെ പ്രവർത്തനം, ഹൃദയമിടിപ്പ്, പേശി ചലനങ്ങൾ, ശ്വസന രീതി, പൾസും ഓക്‌സിജന്‍റെ അളവും തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. അർബുദം, ഗർഭകാല സങ്കീർണ്ണതകൾ, ഹൃദയ-രക്തചംക്രമണ രോഗങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ, പാർക്കിൻസൺസ് പോലുള്ള നാഡീസംബന്ധമായ അസുഖങ്ങൾ എന്നിവ തിരിച്ചറിയാൻ സ്ലീപ്പ് എഫ്എമ്മിന് സാധിക്കുമെന്ന് ഗവേഷകർ അവകാശപ്പെടുന്നു. വെറും ഒരു രാത്രിയിലെ ഉറക്കത്തിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്ത് ഹൃദയാഘാതം, ഹൃദയസ്തംഭനം, ഡിമെൻഷ്യ, വൃക്കരോഗം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ വരാനുള്ള സാധ്യത മുൻകൂട്ടി പ്രവചിക്കാൻ ഈ മോഡലിന് കഴിയും.

The post ഉറക്കം നോക്കി രോഗം പ്രവചിക്കും; ‘സ്ലീപ്പ് എഫ്എം’ എഐ മോഡലുമായി സ്റ്റാൻഫോർഡ് appeared first on Express Kerala.

See also  സാമുദായിക ഐക്യനീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെ; എൻഎസ്എസ് നിലപാടിനെ സ്വാഗതം ചെയ്ത് കുഞ്ഞാലിക്കുട്ടി
Spread the love

New Report

Close