loader image
‘ആദ്യം വെടിവെക്കും എന്നിട്ടേ, കാര്യം ചോദിക്കൂ’! ഗ്രീൻലാൻഡ് കണ്ട് ട്രംപിന്റെ കണ്ണ് ‘മഞ്ഞളിച്ചത്’ റഷ്യയ്ക്ക് പണികൊടുക്കാൻ, പക്ഷെ നടക്കില്ല…

‘ആദ്യം വെടിവെക്കും എന്നിട്ടേ, കാര്യം ചോദിക്കൂ’! ഗ്രീൻലാൻഡ് കണ്ട് ട്രംപിന്റെ കണ്ണ് ‘മഞ്ഞളിച്ചത്’ റഷ്യയ്ക്ക് പണികൊടുക്കാൻ, പക്ഷെ നടക്കില്ല…

മേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിൻറെ കുറച്ചു കാലങ്ങളായുള്ള ലക്ഷ്യം മഞ്ഞുപാളികൾ പുതച്ചുറങ്ങുന്ന ഗ്രീൻലാൻഡ് എന്ന നിഗൂഢ ദ്വീപാണ്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ സൈനിക നടപടിയിലൂടെ പിടികൂടിയ ട്രംപിന്റെ ‘അതിക്രമം’ ഗ്രീൻലാൻഡിലും ആവർത്തിക്കപ്പെടുമോ എന്ന ആശങ്കയിലാണ് ലോക നേതാക്കൾ. എന്നാൽ, ട്രംപിനെപ്പോലൊരു അതികായൻ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഈ ഗ്രീൻലാൻഡ് യഥാർത്ഥത്തിൽ എത്ര വലുതാണ്? ഭൂപടങ്ങളിൽ കാണുന്ന ആ വമ്പൻ രൂപമാണോ യാഥാർത്ഥ്യം? ഇന്ത്യയേക്കാൾ വലുതെന്ന് നമ്മൾ തെറ്റിദ്ധരിച്ച ഗ്രീൻലാൻഡിന്റെ യഥാർത്ഥ മുഖം കാണുമ്പോൾ ലോകം അമ്പരക്കുകയാണ്. ഇത് വെറുമൊരു സ്ഥലക്കച്ചവടമല്ല, മറിച്ച് പല ഘടകങ്ങളും അതിൽ ഉൾപ്പെട്ടിട്ടുണ്ട്…

ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡ് വടക്കേ അമേരിക്കയ്ക്കും റഷ്യയ്ക്കും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. തന്ത്രപരമായ ഈ സ്ഥാനവും അവിടുത്തെ അപൂർവ്വ ധാതുസമ്പത്തും തന്നെയാണ് അമേരിക്കൻ പ്രസിഡന്റിനെ ഇങ്ങോട്ട് ആകർഷിക്കുന്നത്. ഒരു വശത്ത് അമേരിക്കൻ സുരക്ഷയെക്കുറിച്ച് വാചാലനാകുമ്പോൾ മറുവശത്ത് പരമാധികാരമുള്ള ഡെൻമാർക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡിനെ ഒരു ‘റിയൽ എസ്റ്റേറ്റ്’ കച്ചവടം പോലെ സ്വന്തമാക്കാൻ അദ്ദേഹം വെമ്പുന്നു. വെനസ്വേലയിൽ മഡുറോയെയും ഭാര്യയെയും തടവിലാക്കാൻ സൈന്യത്തെ പ്രേരിപ്പിച്ച ട്രംപിന്റെ രീതി ഗ്രീൻലാൻഡിലും ആവർത്തിക്കപ്പെട്ടാൽ ലോകം മറ്റൊരു വൻ യുദ്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വരും. ട്രംപ് അധിനിവേശത്തിന് ശ്രമിച്ചാൽ 1952-ലെ നിയമപ്രകാരം “ആദ്യം വെടിവെക്കുകയും പിന്നീട് ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യും” എന്ന ഡെൻമാർക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ നിലപാട് കാര്യങ്ങൾ എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമാക്കുന്നുണ്ട്.

Also Read: ഇറാൻ, അഫ്ഗാനിസ്ഥാൻ, എത്യോപ്യ, നേപ്പാൾ, പിന്നെ ഉത്തര കൊറിയയും! ഇനിയില്ലേ? ഇനിയുമുണ്ട് രഹസ്യങ്ങൾ

See also  വിളപ്പിൽശാല ചികിത്സാ നിഷേധം; ഗവർണർക്കും പരാതി നൽകി ബിസ്മീറിന്റെ കുടുംബം

ഗ്രീൻലാൻഡ് സ്വന്തമാക്കാനുള്ള ട്രംപിന്റെ നീക്കം വെറുമൊരു റിയൽ എസ്റ്റേറ്റ് മോഹമല്ല, മറിച്ച് ആഗോള രാഷ്ട്രീയത്തിലെ വമ്പൻ സ്രാവുകളുടെ പടയൊരുക്കമാണ്. ഇന്ത്യയേക്കാൾ വലിപ്പത്തിൽ ചെറുതാണെങ്കിലും, ഈ മഞ്ഞുദ്വീപിനായി അമേരിക്ക ഡെൻമാർക്കിനോട് കൊമ്പുകോർക്കുന്നതിന് പിന്നിൽ പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്.

റഷ്യക്കെതിരെയുള്ള വജ്രായുധം : ആർട്ടിക് മേഖലയിൽ റഷ്യ തങ്ങളുടെ സൈനിക സാന്നിധ്യം ശക്തമാക്കുമ്പോൾ, അതിനെ പ്രതിരോധിക്കാൻ ഗ്രീൻലാൻഡ് എന്ന താവളം അമേരിക്കയ്ക്ക് അനിവാര്യമാണ്. റഷ്യയുടെയും വടക്കേ അമേരിക്കയുടെയും ഇടയിലുള്ള ഈ തന്ത്രപ്രധാനമായ സ്ഥാനം അമേരിക്കൻ മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ (Missile Defense) നട്ടെല്ലാണ്.

Also Read:  ആ ‘നേതാവ്’ കൊല്ലപ്പെടും, ഏഴ് മാസത്തെ മഹായുദ്ധം, ചൈനയിൽ ചോരപ്പുഴ! വൈറലാകുന്നത് 2026-ലെ നോസ്ട്രഡാമസിന്റെ പ്രവചനങ്ങൾ

മഞ്ഞിനടിയിലെ നിധിശേഖരം : കാലാവസ്ഥാ വ്യതിയാനം മൂലം ഗ്രീൻലാൻഡിലെ മഞ്ഞുരുകുമ്പോൾ അവിടെ ഒളിഞ്ഞിരിക്കുന്ന അപൂർവ്വ ധാതുക്കളുടെയും (Rare Earth Minerals), എണ്ണയുടെയും വൻ ശേഖരം പുറത്തുവരികയാണ്. സ്മാർട്ട്ഫോണുകൾ മുതൽ യുദ്ധവിമാനങ്ങൾ വരെ നിർമ്മിക്കാൻ ആവശ്യമായ ഈ ധാതുക്കളിൽ ചൈനയ്ക്കുള്ള കുത്തക തകർക്കാൻ ട്രംപ് ഗ്രീൻലാൻഡിനെ ലക്ഷ്യം വെക്കുന്നു.

വേറെ ഒരു കാര്യവും പറയാതെ വയ്യ, ഭൂപടം നോക്കി ഗ്രീൻലാൻഡിന്റെ വലിപ്പം അളക്കുന്ന സാധാരണക്കാർക്കും ഭരണാധികാരികൾക്കും പറ്റിയ ഒരു അമളിയുണ്ട്. ഭൂപടത്തിൽ ആഫ്രിക്കയോളം വലുതായി തോന്നിക്കുന്ന ഗ്രീൻലാൻഡ് യഥാർത്ഥത്തിൽ അത്ര ഭീകരനല്ല. നാം ഇന്ന് ഉപയോഗിക്കുന്ന ‘മെർക്കേറ്റർ പ്രൊജക്ഷൻ’ (Mercator Projection) എന്ന ഭൂപടരീതിയാണ് ഈ വിഭ്രാന്തിക്ക് കാരണം. ഭൂമധ്യരേഖയിൽ നിന്ന് ധ്രുവങ്ങളിലേക്ക് പോകുമ്പോൾ കരഭാഗങ്ങൾ വലിച്ചുനീട്ടപ്പെട്ട നിലയിലാണ് ഈ മാപ്പിൽ കാണപ്പെടുന്നത്. പെൻ സ്റ്റേറ്റ് ഭൂമിശാസ്ത്ര പ്രൊഫസർ ഫ്രിറ്റ്സ് കെസ്ലർ വ്യക്തമാക്കുന്നത് പോലെ, അക്ഷാംശങ്ങൾ മാറുന്നതിനനുസരിച്ച് ഭൂപടങ്ങൾ നമ്മെ തെറ്റിദ്ധരിപ്പിക്കുന്നു. ആഫ്രിക്കൻ ഭൂഖണ്ഡത്തേക്കാൾ അല്പം മാത്രം ചെറുതായി ഗ്രീൻലാൻഡ് ഭൂപടത്തിൽ കാണപ്പെടുന്നുണ്ടെങ്കിലും, യഥാർത്ഥത്തിൽ ആഫ്രിക്ക ഗ്രീൻലാൻഡിനേക്കാൾ 14 മടങ്ങ് വലുതാണ്, അതായത് കൂടുതൽ ഞെട്ടിക്കുന്ന മറ്റൊരു സത്യമുണ്ട്, സാധാരണ ഭൂപടങ്ങളിൽ വളരെ ചെറുതായി കാണപ്പെടുന്ന നമ്മുടെ ഇന്ത്യ പോലും ഗ്രീൻലാൻഡിനേക്കാൾ ഒന്നര മടങ്ങ് വലുതാണ്. ഓസ്‌ട്രേലിയയാകട്ടെ ഏകദേശം 3.5 മടങ്ങ് അധികം വലിപ്പമുള്ളതാണ്.

See also  സ്വർണ്ണമാല കിട്ടാത്തതിന് ക്രൂരത; രണ്ടുമാസം ഗർഭിണിയായ യുവതിയെ ഭർതൃവീട്ടുകാർ തീകൊളുത്തി കൊന്നു

Also Read: ‘ധൈര്യമുണ്ടെങ്കിൽ എന്നെ വന്ന് കൊണ്ടുപോകൂ’, കൊളംബിയൻ സിംഹത്തിന്റെ വെല്ലുവിളി! വിദേശത്ത് യുദ്ധം, നാട്ടിൽ ഇംപീച്ച്‌മെന്റ്, കാലിടറി ട്രംപ്

എന്നാൽ ട്രംപിന്റെ അധികാര ഭ്രാന്തിന് മുന്നിൽ ഈ ഭൂമിശാസ്ത്രപരമായ വലിപ്പമൊന്നുമല്ല പ്രശ്നം. ഡെൻമാർക്കിന്റെ പരമാധികാരത്തെ വെല്ലുവിളിച്ച് ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ നോക്കുന്നത് യൂറോപ്യൻ രാജ്യങ്ങളെ പ്രകോപിപ്പിച്ചിട്ടുണ്ട്. വെനസ്വേലയിൽ മഡുറോയെ പിടികൂടിയതുപോലെ ഒരു സൈനിക നടപടിക്ക് ട്രംപ് മുതിർന്നാൽ, അത് നാറ്റോ (NATO) സഖ്യത്തിൽ വലിയ വിള്ളലുണ്ടാക്കുകയും ഒരു ലോകമഹായുദ്ധത്തിന് തന്നെ വഴിമരുന്നിടുകയും ചെയ്തേക്കാം. ചുരുക്കത്തിൽ, ഗ്രീൻലാൻഡ് എന്നത് കേവലം മഞ്ഞുപാളികളല്ല, വരാനിരിക്കുന്ന ആഗോള യുദ്ധങ്ങളുടെ ഒരു തന്ത്രപ്രധാനമായ കേന്ദ്രം തന്നെ ആയിരിക്കാം…

The post ‘ആദ്യം വെടിവെക്കും എന്നിട്ടേ, കാര്യം ചോദിക്കൂ’! ഗ്രീൻലാൻഡ് കണ്ട് ട്രംപിന്റെ കണ്ണ് ‘മഞ്ഞളിച്ചത്’ റഷ്യയ്ക്ക് പണികൊടുക്കാൻ, പക്ഷെ നടക്കില്ല… appeared first on Express Kerala.

Spread the love

New Report

Close