"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

പ്രധാനമന്ത്രിയുടെ പിറന്നാൾ; സേവാ സങ്കൽപ്പ് അഭിയാനുമായി കേന്ദ്ര മന്ത്രി ഇരിങ്ങാലക്കുടയിൽ

September 18, 2026
Share this post to
🌐 Select your Language:

Current: മലയാളം

മോദിജിയുടെ പിറന്നാളാഘോഷം; സേവാ സങ്കൽപ് അഭിയാന്റെ ഭാഗമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇരിങ്ങാലക്കുടയിൽ..

 

ഇരിങ്ങാലക്കുട:

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാളിനോടനുബന്ധിച്ച് ദേശീയ തലത്തിൽ നടക്കുന്ന സേവാ സങ്കൽപ് അഭിയാന്റെ ഭാഗമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്ര ദർശനം നടത്തി മോദിജിക്കു വേണ്ടി വഴിപാടുകൾ നടത്തി. തുടർന്ന് പൂമംഗലം ലയ അംഗൻവാടി, വേളൂക്കര കീർത്തി അംഗൻവാടി,ടൗണിൽ പേഷ്കാർ റോഡ് അംഗൻവാടി എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. ടീച്ചർമാരേയും ആയമാരേയും ആദരിച്ചു.കുട്ടികൾക്കും രക്ഷിതാക്കൾക്കും മധുരം വിതരണം ചെയ്തു.ജില്ലാ പ്രസിഡണ്ട് എ ആർ ശ്രീകുമാർ,ജില്ലാ ജനറൽസെക്രട്ടറിമാരായ കൃപേഷ് ചെമ്മണ്ട,കെ പി ഉണ്ണികൃഷ്ണൻ, ജില്ലാ ഭാരവാഹികളായ ശ്യാംജി മാടത്തിങ്കൽ, അജീഷ് പൈക്കാട്ട്, വിപിൻ പാറമേക്കാട്ടിൽ, അഖിലാഷ് വിശ്വനാഥൻ, മീഡിയ സെൽ കൺവീനർ രമേഷ് അയ്യർ,

സോഷ്യൽ മീഡിയ കൺവീനർ ശ്രീജേഷ് കെ കെ,മണ്ഡലം പ്രസിഡണ്ട് പി എസ് സുബീഷ്, ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, വി വി സി രമേഷ്, ജിതേഷ് മോഹൻ, സെക്രട്ടറിമാരായ റിജോഷ് കൈതവളപ്പിൽ, ശ്രീജിത്ത്, മഹിളാ മോർച്ച മണ്ഡലം പ്രസിഡണ്ട് ലീന ഗിരീഷ്,കൗൺസിലർമാരായ സ്മിത കൃഷ്ണകുമാർ, ഗീത പുതുമന, സുരേഷ് കളത്തേരി എന്നിവർ നേതൃത്വം നൽകി.

Get more updates from Pudukad News on Google