
2025 ഡിസംബറിൽ രാജ്യത്തെ വാഹനവിപണിയിൽ വൻ കുതിച്ചുചാട്ടം. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസിന്റെ (FADA) കണക്കുകൾ പ്രകാരം വാഹന വിൽപ്പനയിൽ റെക്കോർഡ് വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമീണ വിപണികളിലാണ് ഇത്തവണ വാഹനങ്ങൾക്ക് ഏറ്റവും കൂടുതൽ ഡിമാൻഡ് അനുഭവപ്പെട്ടത് എന്നത് ശ്രദ്ധേയമാണ്.
കാർ വിൽപ്പന: ഡിസംബറിലെ റീട്ടെയിൽ വിൽപ്പന മുൻവർഷത്തെ അപേക്ഷിച്ച് 26.64% വർദ്ധിച്ച് 3,79,671 യൂണിറ്റിലെത്തി.
ഗ്രാമം vs നഗരം: ഗ്രാമപ്രദേശങ്ങളിൽ കാർ ഡിമാൻഡ് 32.40% വർദ്ധിച്ചപ്പോൾ നഗരങ്ങളിൽ ഇത് 22.93% ആണ്.
Also Read: മാരുതി കാർ വാങ്ങാൻ പ്ലാനുണ്ടോ? ഉടൻ വാങ്ങിക്കോ! വില വീണ്ടും കൂടുമെന്ന് കമ്പനി
വാർഷിക വളർച്ച: 2025 കലണ്ടർ വർഷത്തിൽ മൊത്തം വാഹന വിൽപ്പന 9.70% വർദ്ധിച്ച് 44,75,309 യൂണിറ്റുകളായി.
മറ്റ് വാഹനങ്ങൾ: വാണിജ്യ വാഹനങ്ങൾ (24.60%), മുച്ചക്ര വാഹനങ്ങൾ (36.10%), ഇരുചക്ര വാഹനങ്ങൾ (9.50%), ട്രാക്ടറുകൾ (15.80%) എന്നിങ്ങനെ എല്ലാ മേഖലകളിലും മികച്ച വളർച്ചയുണ്ടായി.
വർഷത്തിന്റെ ആദ്യ പകുതിയിൽ വിൽപ്പന മന്ദഗതിയിലായിരുന്നെങ്കിലും സെപ്റ്റംബറിന് ശേഷം നടപ്പിലാക്കിയ ജിഎസ്ടി 2.0 (GST 2.0) പരിഷ്കാരം വാഹനവില കുറയാൻ കാരണമായെന്നും ഇത് ഉപഭോക്താക്കളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചെന്നും എഫ്എഡിഎ പ്രസിഡന്റ് സി.എസ്. വിഘ്‌നേശ്വർ പറഞ്ഞു. മെട്രോ നഗരങ്ങൾക്കപ്പുറം ചെറുകിട നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും വാഹന വിപണി അതിവേഗം വ്യാപിക്കുന്നതിന്റെ സൂചനയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The post വാഹന വിപണിയിൽ വൻ കുതിപ്പ്! ഡിസംബറിൽ വിറ്റഴിച്ചത് ലക്ഷക്കണക്കിന് കാറുകൾ; ഗ്രാമങ്ങളിൽ വൻ ഡിമാൻഡ് appeared first on Express Kerala.



