
ഇന്ത്യൻ വാഹന വിപണിയിൽ കരുത്തുറ്റ സാന്നിധ്യമാകാൻ ഫോക്‌സ്‌വാഗൺ തങ്ങളുടെ പുത്തൻ 7-സീറ്റർ എസ്‌യുവി ടെയ്‌റോൺ അവതരിപ്പിക്കുന്നു. നിലവിലുള്ള ടിഗുവാൻ ഓൾസ്‌പേസിന് പകരക്കാരനായി എത്തുന്ന ഈ വാഹനം, ആഡംബരവും കരുത്തും ഒത്തിണങ്ങുന്ന പാക്കേജായിരിക്കും. 2026ന്റെ ആദ്യ പകുതിയോടെ ടെയ്‌റോൺ ഇന്ത്യൻ നിരത്തുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സികെഡി രീതിയിൽ ഇറക്കുമതി ചെയ്ത് ഔറംഗാബാദ് പ്ലാന്റിൽ അസംബിൾ ചെയ്യും. മുന്നിലും പിന്നിലും എൽഇഡി ലൈറ്റ് ബാറുകൾ, പ്രകാശിക്കുന്ന വിഡബ്ല്യു ലോഗോ, സ്പോർട്ടി ലുക്ക് നൽകുന്ന 19 ഇഞ്ച് അലോയ് വീലുകൾ, 2.0 ലിറ്റർ ടിഎസ്ഐ പെട്രോൾ എഞ്ചിൻ, 204 bhp പവർ, 320 Nm ടോർക്ക്, 7-സ്പീഡ് ഡിഎസ്ജി (DSG) ഓട്ടോമാറ്റിക്, ഒപ്പം 4 മോഷൻ ഓൾ-വീൽ ഡ്രൈവ് സിസ്റ്റം എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകൾ.
Also Read: ലോ ബജറ്റിൽ എസി യാത്ര വേണോ? എങ്കിൽ പച്ച നിറമുള്ള ട്രെയിൻ തപ്പിപ്പിടിക്കണം! കാരണങ്ങൾ ഇതാ…
യാത്രക്കാർക്ക് മികച്ച അനുഭവം നൽകുന്നതിനായി അത്യാധുനിക ഫീച്ചറുകളാണ് ടെയ്‌റോണിൽ ഒരുക്കിയിരിക്കുന്നത്. 12.6 ഇഞ്ച് വലിപ്പമുള്ള വലിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം. 10.15 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ. 700W ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റം. പനോരമിക് സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ് (10 നിറങ്ങൾ). 9 എയർബാഗുകൾ, ഡൈനാമിക് ക്ലാസിക് കൺട്രോൾ പ്രോ, റിയർ വ്യൂ ക്യാമറ.
ഏകദേശം 49 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം) വില പ്രതീക്ഷിക്കുന്ന ടെയ്‌റോൺ വിപണിയിൽ പ്രധാനമായും ടൊയോട്ട ഫോർച്യൂണർ, സ്കോഡ കൊഡിയാക്, ജീപ്പ് മെറിഡിയൻ, എംജി ഗ്ലോസ്റ്റർ എന്നി വാഹനങ്ങളോടായിരിക്കും മത്സരിക്കുക.
The post ഫോക്‌സ്‌വാഗൺ ടെയ്‌റോൺ; പ്രീമിയം 7-സീറ്റർ എസ്‌യുവി ഉടൻ ഇന്ത്യയിലേക്ക് appeared first on Express Kerala.



