loader image
അയ്യോ! ഇത്രയും കാലം തക്കാളി സൂക്ഷിച്ചത് തെറ്റായ രീതിയിലാണോ? ശരിയായ വഴി ഇതാ…

അയ്യോ! ഇത്രയും കാലം തക്കാളി സൂക്ഷിച്ചത് തെറ്റായ രീതിയിലാണോ? ശരിയായ വഴി ഇതാ…

ടുക്കളയിൽ എത്രയൊക്കെ ശ്രദ്ധിച്ചാലും പെട്ടെന്ന് ചീഞ്ഞുപോകുന്ന ഒന്നാണോ തക്കാളി? വില കൂടുമ്പോൾ വാങ്ങി വെക്കുന്ന തക്കാളി പാഴായിപ്പോകുന്നത് കാണുന്നത് ഏതൊരു വീട്ടമ്മയ്ക്കും പ്രയാസമുള്ള കാര്യമാണ്. എന്നാൽ തക്കാളിയുടെ ഫ്രഷ്നസ് മാസങ്ങളോളം നിലനിർത്താൻ ചില സിമ്പിൾ വിദ്യകളുണ്ടെന്ന് നിങ്ങൾക്കറിയാമോ? തക്കാളി സൂക്ഷിക്കുന്ന രീതിയിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തിയാൽ അതിന്റെ രുചിയും ഗുണവും ഒട്ടും ചോരാതെ നമുക്ക് സംരക്ഷിക്കാം. അവ എന്തൊക്കെയാണെന്ന് നോക്കാം

പഴുക്കാത്ത തക്കാളിയാണെങ്കിൽ

പച്ചനിറത്തിലുള്ളതോ പകുതി പഴുത്തതോ ആയ തക്കാളികൾ ഒരിക്കലും ഫ്രിഡ്ജിൽ വെക്കരുത്.

റൂം ടെമ്പറേച്ചർ: വെയിൽ നേരിട്ട് ഏൽക്കാത്ത സ്ഥലത്ത് സാധാരണ താപനിലയിൽ സൂക്ഷിക്കുക. തണുപ്പ് തക്കാളിയുടെ സ്വാഭാവിക രുചി നഷ്ടപ്പെടുത്തും.

പെട്ടെന്ന് പഴുക്കാൻ: ഒരു പേപ്പർ ബാഗിലോ ബോക്സിലോ ഒരു ആപ്പിളിനോ ഏത്തപ്പഴത്തിനോ ഒപ്പം വെക്കുക. ഇവ പുറത്തുവിടുന്ന എഥിലീൻ വാതകം തക്കാളി വേഗത്തിൽ പഴുക്കാൻ സഹായിക്കും.

Also Read: മദ്യപാനികൾ ശ്രദ്ധിക്കുക; ഗ്ലാസിനൊപ്പമുള്ള ആ ചിക്കൻ ഫ്രൈ നിങ്ങളെ ചതിച്ചേക്കാം!

നന്നായി പഴുത്ത തക്കാളിയാണെങ്കിൽ‌

See also  മഹാമാഘ ഉത്സവം; തിരുനാവായയിലേക്ക് റെയിൽവേ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു

തക്കാളി പഴുത്തു കഴിഞ്ഞാൽ ചീഞ്ഞുപോകാതിരിക്കാൻ ഫ്രിഡ്ജിൽ സൂക്ഷിക്കാം.

തലകീഴായി വെക്കുക: തക്കാളിയുടെ ഞെട്ട് വരുന്ന ഭാഗം താഴേക്ക് വരുന്ന രീതിയിൽ വേണം വെക്കാൻ. ഇത് ഈർപ്പം നഷ്ടപ്പെടുന്നത് തടയാനും ബാക്ടീരിയൽ അണുബാധ കുറയ്ക്കാനും സഹായിക്കും.

സെല്ലോ ടേപ്പ് വിദ്യ: ഞെട്ട് വരുന്ന ഭാഗത്ത് ചെറിയൊരു കഷ്ണം സെല്ലോ ടേപ്പ് ഒട്ടിച്ചുവെക്കുന്നത് തക്കാളി കൂടുതൽ കാലം ഫ്രഷ് ആയിരിക്കാൻ സഹായിക്കും.

മുറിച്ച തക്കാളി സൂക്ഷിക്കാൻ‌‌

മുറിച്ച ഭാഗം പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് നന്നായി മൂടുക.

അതിനുശേഷം മുറിച്ച വശം താഴേക്ക് വരുന്ന രീതിയിൽ ഒരു ചെറിയ പ്ലേറ്റിൽ വെച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഇത് 2-3 ദിവസം വരെ കേടുകൂടാതെ ഇരിക്കും.

ദീർഘകാലത്തേക്ക് ഫ്രീസ് ചെയ്യാം

കൈവശം കൂടുതൽ തക്കാളി ഉണ്ടെങ്കിൽ അവ കഴുകി ഉണക്കി തണ്ട് മാറ്റിയ ശേഷം എയർടൈറ്റ് കണ്ടെയ്‌നറിലോ സിപ്‌ലോക്ക് ബാഗിലോ ആക്കി ഫ്രീസറിൽ സൂക്ഷിക്കാം. കറികൾക്കും സോസുകൾക്കും ഉപയോഗിക്കാൻ ഇത് വളരെ ഉചിതമാണ്.

The post അയ്യോ! ഇത്രയും കാലം തക്കാളി സൂക്ഷിച്ചത് തെറ്റായ രീതിയിലാണോ? ശരിയായ വഴി ഇതാ… appeared first on Express Kerala.

See also  ‘കേന്ദ്രവും സംസ്ഥാനവും ശത്രുക്കളല്ല’; ഗവർണർ
Spread the love

New Report

Close