loader image
പുരുഷന്റെ മനസ്സ് വായിക്കാൻ കഴിയാത്തത് കൊണ്ട് എല്ലാവരെയും ജയിലിലടയ്ക്കുമോ? രമ്യ

പുരുഷന്റെ മനസ്സ് വായിക്കാൻ കഴിയാത്തത് കൊണ്ട് എല്ലാവരെയും ജയിലിലടയ്ക്കുമോ? രമ്യ

തെരുവ് നായ്ക്കളുടെ സുരക്ഷയും പൊതുജനാരോഗ്യം സംബന്ധിച്ചും സുപ്രീം കോടതി നടത്തിയ പരാമർശങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് മുൻ എംപിയും നടിയുമായ ദിവ്യ സ്പന്ദന (രമ്യ) രംഗത്തെത്തി. ഇൻസ്റ്റാഗ്രാമിലൂടെയായിരുന്നു താരത്തിന്റെ വിവാദപരമായ പ്രതികരണം.

നായ്ക്കളുടെ മാനസികാവസ്ഥ പ്രവചിക്കാൻ കഴിയില്ലെന്ന കോടതിയുടെ നിരീക്ഷണത്തെ പരിഹസിച്ച ദിവ്യ സ്പന്ദന, ഒരു പുരുഷന്റെ മനസ്സ് പോലും ആർക്കും വായിക്കാൻ കഴിയില്ലെന്നും, അവൻ എപ്പോൾ ബലാത്സംഗം ചെയ്യുമെന്ന് മുൻകൂട്ടി അറിയാൻ കഴിയാത്തതിനാൽ എല്ലാ പുരുഷന്മാരെയും ജയിലിലടയ്ക്കുമോ എന്നും ചോദിച്ചു. മൃഗങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്ന ദിവ്യയുടെ ഈ നിലപാട് ഇതിനോടകം തന്നെ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Also Read: 2026ലും ലാൽ തരംഗം; 4K ദൃശ്യവിസ്മയവുമായി ജോഷി ചിത്രം ‘റൺ ബേബി റൺ’ വീണ്ടും തിയേറ്ററുകളിലേക്ക്

തെരുവ് നായ്ക്കളുടെ ശല്യം കുറയ്ക്കുന്നതിൽ സംസ്ഥാന സർക്കാരുകൾ പരാജയപ്പെടുന്നതിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. രാവിലെ ഏത് നായ ഏത് മാനസികാവസ്ഥയിലാണെന്ന് ആർക്കും അറിയില്ലെന്നും, റോഡുകൾ നായ്ക്കളിൽ നിന്നും മറ്റ് മൃഗങ്ങളിൽ നിന്നും മുക്തമായിരിക്കണമെന്നും ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചിരുന്നു. രാജസ്ഥാനിൽ ജഡ്ജിമാർക്ക് നേരെ പോലും നായ്ക്കളുടെ ആക്രമണം ഉണ്ടായ സാഹചര്യം ബെഞ്ച് ചൂണ്ടിക്കാട്ടി.

See also  ‘ചെയ്യുന്ന സമയത്ത് തന്നെ അത് ശരിയാകണം’! മമ്മൂട്ടിയിൽ നിന്ന് പഠിച്ച വലിയ പാഠത്തെക്കുറിച്ച് റോഷൻ മാത്യു

തദ്ദേശ സ്ഥാപനങ്ങളും സർക്കാരുകളും വന്ധ്യംകരണത്തിലും വാക്സിനേഷനിലും അലംഭാവം കാണിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും നിയമം ലംഘിക്കുന്നവർ കർശന നടപടി നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തെരുവ് നായ്ക്കളെ മാറ്റുന്നതിനെതിരെ മനുഷ്യരുമായി താരതമ്യം ചെയ്ത് ദിവ്യ സ്പന്ദന രംഗത്തെത്തിയത്.

The post പുരുഷന്റെ മനസ്സ് വായിക്കാൻ കഴിയാത്തത് കൊണ്ട് എല്ലാവരെയും ജയിലിലടയ്ക്കുമോ? രമ്യ appeared first on Express Kerala.

Spread the love

New Report

Close