
തൊണ്ടിമുതൽ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തി മൂന്ന് വർഷത്തെ തടവുശിക്ഷ ലഭിച്ച ആന്റണി രാജുവിന്റെ അഭിഭാഷക യോഗ്യത റദ്ദാക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ബാർ കൗൺസിലിന്റെ മൂന്നംഗ അച്ചടക്ക സമിതി ഇന്ന് പരിശോധിക്കും. ശിക്ഷിക്കപ്പെട്ടതോടെ എം.എൽ.എ സ്ഥാനം നഷ്ടമായ അദ്ദേഹത്തിന്, അഭിഭാഷകനായി തുടരാനുള്ള അവകാശവും നഷ്ടമാകുമോ എന്നതാണ് നിലവിലെ പ്രധാന ചർച്ച.
വിഷയത്തിൽ ആന്റണി രാജുവിനും മറ്റ് ബന്ധപ്പെട്ട കക്ഷികൾക്കും സമിതി നോട്ടീസ് അയക്കും. എല്ലാവരുടെയും വിശദമായ വാദം കേട്ട ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക. ഒരു അഭിഭാഷകൻ എന്ന നിലയിൽ ആന്റണി രാജു നടത്തിയ ഇടപെടലുകൾ അതീവ ഗുരുതരവും അഭിഭാഷക സമൂഹത്തിന് തന്നെ നാണക്കേടുണ്ടാക്കുന്നതുമാണെന്ന വിലയിരുത്തലിലാണ് ബാർ കൗൺസിൽ. നെടുമങ്ങാട് കോടതി വിധിച്ച മൂന്ന് വർഷത്തെ തടവ് ശിക്ഷയെ തുടർന്നാണ് ഈ അച്ചടക്ക നടപടികളിലേക്ക് ബാർ കൗൺസിൽ നീങ്ങുന്നത്.
The post തൊണ്ടിമുതൽ കേസിൽ കുടുങ്ങി ആന്റണി രാജു; അഭിഭാഷക പട്ടം തെറിക്കുമോ? ബാർ കൗൺസിൽ നടപടിയിലേക്ക്! appeared first on Express Kerala.



