loader image
പഴം വാങ്ങുമ്പോൾ ഈ ചതിയിൽ വീഴരുത്! മധുരമുള്ളത് തിരിച്ചറിയാൻ ഇതാ ചില രഹസ്യവിദ്യകൾ

പഴം വാങ്ങുമ്പോൾ ഈ ചതിയിൽ വീഴരുത്! മധുരമുള്ളത് തിരിച്ചറിയാൻ ഇതാ ചില രഹസ്യവിദ്യകൾ

ല്ല ആരോഗ്യത്തിന് വ്യായാമം പോലെ തന്നെ പ്രധാനമാണ് നാം കഴിക്കുന്ന ആഹാരവും. ദിവസേനയുള്ള ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുന്നത് ഗുണകരമാണെങ്കിലും, അവ തിരഞ്ഞെടുക്കുമ്പോൾ പലർക്കും അബദ്ധങ്ങൾ സംഭവിക്കാറുണ്ട്. കടയിൽ നിന്ന് കാണാൻ ഭംഗിയുള്ള പഴങ്ങൾ വാങ്ങി വീട്ടിലെത്തുമ്പോൾ അവയ്ക്ക് രുചിയില്ലെന്നോ അല്ലെങ്കിൽ കേടായതാണെന്നോ തിരിച്ചറിയുന്നത് നിരാശയുണ്ടാക്കും.

എന്നാൽ, പഴങ്ങൾ രുചിച്ചു നോക്കാതെ തന്നെ അവയുടെ ഗുണനിലവാരം മനസ്സിലാക്കാൻ ചില എളുപ്പവഴികളുണ്ട്. അവ താഴെ പറയുന്നവയാണ്

ഓറഞ്ച്: ഏതാണ് കൂടുതൽ മധുരം?

ഓറഞ്ച് തിരഞ്ഞെടുക്കുമ്പോൾ അവയുടെ ചുവടുഭാഗം ശ്രദ്ധിക്കുക. ഇവയെ പ്രധാനമായും രണ്ട് തരത്തിൽ തിരിക്കാം.

മധുരമുള്ളവ: ഓറഞ്ചിന്റെ ചുവട്ടിൽ വട്ടത്തിലുള്ള ഒരു അടയാളം ഉണ്ടെങ്കിൽ അവയ്ക്ക് മധുരം കൂടുതലായിരിക്കും. ഇത്തരം ഓറഞ്ചുകളിൽ നാരുകൾ കുറവായതിനാൽ കഴിക്കാനും എളുപ്പമാണ്.

പുളിയുള്ളവ: ചുവട്ടിൽ കറുത്ത നിറത്തിലുള്ള ചെറിയ കുത്ത് മാത്രമുള്ളവയ്ക്ക് പുളിരസം കൂടുതലായിരിക്കും.

Also Read: അയ്യോ! ഇത്രയും കാലം തക്കാളി സൂക്ഷിച്ചത് തെറ്റായ രീതിയിലാണോ? ശരിയായ വഴി ഇതാ…

ആപ്പിൾ: വരകളാണോ പുള്ളികളാണോ നല്ലത്?

See also  ഗുരുഗ്രാമിൽ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; എസ് യുവി ചെളിയിൽ താഴ്ന്നത് രക്ഷയായി, പ്രതി അറസ്റ്റിൽ

ആപ്പിൾ വാങ്ങുമ്പോൾ വെറുതെ ചുവപ്പ് നിറം മാത്രം നോക്കിയാൽ പോരാ.

വരകളുള്ളവ: പുറംതൊലിയിൽ പുള്ളികളുള്ളതിനേക്കാൾ നീളത്തിൽ വരകളുള്ള ആപ്പിളുകളാണ് മധുരം കൂടുതൽ നൽകുന്നത്.

ആകൃതി: ആപ്പിളിന്റെ മുകൾ ഭാഗവും താഴെ ഭാഗവും നല്ലതുപോലെ കുഴിഞ്ഞിരിക്കുന്നവ തിരഞ്ഞെടുക്കാൻ ശ്രമിക്കുക. ഇവയ്ക്ക് രുചി കൂടുതലായിരിക്കും.

മാതളം: ചുവന്നതാണോ മികച്ചത്?

മാതളനാരങ്ങ തിരഞ്ഞെടുക്കുമ്പോൾ ഭംഗിയേക്കാൾ ഗുണത്തിന് മുൻഗണന നൽകാം.

നല്ല വലിപ്പമുള്ളതും കടും ചുവപ്പ് നിറത്തിലുള്ളതുമായ മാതളമാണ് പൊതുവെ എല്ലാവരും വാങ്ങാറുള്ളത്. എന്നാൽ യഥാർത്ഥത്തിൽ ചെറിയ വലിപ്പമുള്ളതും മഞ്ഞ കലർന്ന നിറമുള്ളതുമായ മാതളത്തിനാണ് മധുരം കൂടുതൽ ഉണ്ടാവുക.

The post പഴം വാങ്ങുമ്പോൾ ഈ ചതിയിൽ വീഴരുത്! മധുരമുള്ളത് തിരിച്ചറിയാൻ ഇതാ ചില രഹസ്യവിദ്യകൾ appeared first on Express Kerala.

Spread the love

New Report

Close