
നിഖില വിമലിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ഫെബിൻ സിദ്ധാർത്ഥ് സംവിധാനം ചെയ്യുന്ന ‘പെണ്ണ് കേസ്’ ജനുവരി 10-ന് തിയേറ്ററുകളിലെത്തുന്നു. കേസ് നേരത്തെ വിളിച്ചു എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രം ഒരു വിവാഹത്തട്ടിപ്പിന്റെ പശ്ചാത്തലത്തിലുള്ള രസകരമായ പ്രമേയമാണ് കൈകാര്യം ചെയ്യുന്നത് എന്നാണ് സൂചന. ഹക്കീം ഷാജഹാൻ, രമേഷ് പിഷാരടി, അജു വർഗീസ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. രശ്മി രാധാകൃഷ്ണനും ഫെബിൻ സിദ്ധാർത്ഥും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇർഷാദ് അലി, അഖിൽ കവലയൂർ, കുഞ്ഞികൃഷ്ണൻ മാഷ് തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
ചിത്രത്തിലെ പാട്ടുകളും ട്രെയിലറും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. കൗതുകമുണർത്തുന്ന പോസ്റ്ററുകളും വ്യത്യസ്തമായ പ്രമേയവും കൊണ്ട് ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ് പെണ്ണ് കേസ്. ഒരു കൗതുകകരമായ ഫ്ലാഷ് ബാക്കും വ്യത്യസ്തമായ കഥാപാത്ര പരിസരങ്ങളുമായി എത്തുന്ന പെണ്ണ് കേസ് പുതുവർഷത്തിലെ മികച്ചൊരു എന്റർടെയ്‌നർ ആയിരിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. അങ്കിത് മേനോൻ സംഗീതവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവഹിക്കുന്നു.
Also Read: ‘പുരുഷ സംവിധായകർക്ക് ഈ ചങ്കൂറ്റമില്ല’; ഗീതു മോഹൻദാസിനെ പ്രശംസിച്ച് രാം ഗോപാൽ വർമ്മ!
കോ പ്രൊഡ്യൂസര്‍ അക്ഷയ് കെജ്രിവാള്‍, അശ്വതി നടുത്തോളി, ക്രീയേറ്റീവ് പ്രൊഡ്യൂസര്‍ വിനോദ് സി ജെ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിനോദ് രാഘവന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ അര്‍ഷാദ് നക്കോത്ത്, ലൈന്‍ പ്രൊഡ്യൂസര്‍ പ്രേംലാല്‍ കെ കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിനു പി കെ,പ്രൊഡക്ഷന്‍ ഡിസൈനര്‍ അര്‍ഷാദ് നക്കോത്ത്,മേക്കപ്പ് ബിബിന്‍ തേജ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാര്‍, സ്റ്റില്‍സ് റിഷാജ് മുഹമ്മദ്, ഡിസൈന്‍ യെല്ലോ ടൂത്ത്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അസിഫ് കൊളക്കാടന്‍, സൗണ്ട് ഡിസൈന്‍ കിഷന്‍ മോഹന്‍,സൗണ്ട് മിക്‌സിംഗ് എം ആര്‍ രാജാകൃഷ്ണന്‍, കളറിസ്റ്റ് ലിജു പ്രഭാകര്‍, ആക്ഷന്‍ അഷറഫ് ഗുരുക്കള്‍, വിഎഫ്എക്‌സ് ഡിജിറ്റല്‍ ടെര്‍ബോ മീഡിയ, മാര്‍ക്കറ്റിംഗ് ഹെഡ്-വിവേക് രാമദേവന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ സോനു അലക്‌സ് എന്നിവരാണ് അണിയറ പ്രവർത്തകർ.
The post കേസ് നേരത്തെ വിളിച്ചു; ‘പെണ്ണ് കേസ്’ ജനുവരി 10ന് തിയേറ്ററുകളിലേക്ക്! appeared first on Express Kerala.



