loader image
നൈറ്റ് ക്ലബ് വിവാദം; ഹാരി ബ്രൂക്കിന് കനത്ത പിഴ, ടി20 ലോകകപ്പിൽ ക്യാപ്റ്റനായി തുടരും

നൈറ്റ് ക്ലബ് വിവാദം; ഹാരി ബ്രൂക്കിന് കനത്ത പിഴ, ടി20 ലോകകപ്പിൽ ക്യാപ്റ്റനായി തുടരും

ഷസ് പരമ്പരയിലെ നിരാശാജനകമായ തോൽവിക്ക് പിന്നാലെ ഇംഗ്ലണ്ട് ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റനായ ഹാരി ബ്രൂക്ക്ന് കനത്ത തിരിച്ചടി. ആഷസിന് മുൻപ് നടന്ന ന്യൂസീലൻഡ് പര്യടനത്തിനിടെ മദ്യപിച്ച നിലയിൽ നൈറ്റ് ക്ലബ്ബിൽ കയറാൻ ശ്രമിക്കുകയും ബൗൺസർമാരുമായി കൈയാങ്കളിയിൽ ഏർപ്പെടുകയും ചെയ്ത സംഭവത്തിൽ കരാർ ചട്ടങ്ങൾ ലംഘിച്ചതിന് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് ബ്രൂക്കിന് 30,000 പൗണ്ട് പിഴ ചുമത്തി.

സംഭവത്തിൽ നിരുപാധികമായി മാപ്പ് പറഞ്ഞതോടെയാണ് കൂടുതൽ കടുത്ത ശിക്ഷകൾ ഒഴിവായത്. ഇതോടെ അടുത്ത മാസം ആരംഭിക്കുന്ന ടി20 ലോകകപ്പ് മത്സരത്തിൽ ഇംഗ്ലണ്ടിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് ബ്രൂക്ക് തുടരുമെന്ന് സ്ഥിരീകരിച്ചു. തന്റെ പ്രവൃത്തി വ്യക്തിപരമായും ടീമിനും നാണക്കേടുണ്ടാക്കിയതാണെന്ന് ബ്രൂക്ക് തുറന്നു സമ്മതിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.

Also Read: ഷാംപെയ്ൻ കുപ്പികൾ മാറ്റിവെച്ചു, ഉസ്മാൻ ഖവാജയ്ക്കായി ഓസീസ് ടീം ചെയ്തത് കണ്ടോ? ലോകം കൈയടിക്കുന്ന മാതൃക!

നവംബർ ഒന്നിന് വെല്ലിങ്ടണിൽ, ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിന്റെ തലേന്നാണ് വിവാദ സംഭവം അരങ്ങേറിയത്. അമിതമായി മദ്യപിച്ച ശേഷം നൈറ്റ് ക്ലബ്ബിൽ പ്രവേശിക്കാൻ ശ്രമിച്ച ബ്രൂക്കിനെ ബൗൺസർമാർ തടഞ്ഞതോടെയാണ് വാഗ്വാദം ആരംഭിച്ചത്. പിന്നീട് അത് കൈയാങ്കളിയിലേക്ക് മാറി. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തില്ലെങ്കിലും, സംഭവം ടീമിന്റെ സുരക്ഷാ ഉദ്യോഗസ്ഥരെ ബ്രൂക്ക് തന്നെ അറിയിക്കുകയായിരുന്നു. തുടർന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് അദ്ദേഹത്തെ താക്കീത് ചെയ്തു.

See also  ഫോൺ വെള്ളത്തിൽ വീണാൽ ഉടൻ ചെയ്യേണ്ട മുൻകരുതലുകൾ

അടുത്ത ദിവസം നടന്ന മൂന്നാം ഏകദിനത്തിൽ രണ്ട് വിക്കറ്റിന് തോറ്റ ഇംഗ്ലണ്ട്, മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ 0-3ന് സമ്പൂർണ തോൽവി വഴങ്ങുകയും ചെയ്തു.

ആഷസ് പരമ്പരയ്ക്കിടെയും ഇംഗ്ലണ്ട് താരങ്ങളുടെ അമിത മദ്യപാനം വിവാദമായിരുന്നു. ആഷസിൽ 358 റൺസ് നേടിയ ബ്രൂക്ക്, ഇംഗ്ലണ്ടിന്റെ രണ്ടാമത്തെ ഉയർന്ന റൺവേട്ടക്കാരനായെങ്കിലും, 10 ഇന്നിംഗ്സിൽ രണ്ട് അർധസെഞ്ച്വറികൾ മാത്രമാണ് നേടാനായത്. വിവാദങ്ങൾക്കിടയിലും വൈറ്റ് ബോൾ ക്യാപ്റ്റൻ സ്ഥാനം നിലനിർത്തിയ ബ്രൂക്ക്, അടുത്ത മാസം നടക്കുന്ന ടി20 ലോകകപ്പിനായി ഈ മാസം 19ന് ശ്രീലങ്കയിലേക്ക് ഇംഗ്ലണ്ട് ടീമിനൊപ്പം യാത്ര തിരിക്കും.

The post നൈറ്റ് ക്ലബ് വിവാദം; ഹാരി ബ്രൂക്കിന് കനത്ത പിഴ, ടി20 ലോകകപ്പിൽ ക്യാപ്റ്റനായി തുടരും appeared first on Express Kerala.

Spread the love

New Report

Close