loader image
ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വൈഭവ് കുതിപ്പ്! 15 വയസ്സിന് മുൻപ് 3 സെഞ്ച്വറി; ബാബറിനെ വെട്ടിച്ച് ഇന്ത്യൻ വിസ്മയം

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വൈഭവ് കുതിപ്പ്! 15 വയസ്സിന് മുൻപ് 3 സെഞ്ച്വറി; ബാബറിനെ വെട്ടിച്ച് ഇന്ത്യൻ വിസ്മയം

ന്ത്യൻ ക്രിക്കറ്റിലെ പുത്തൻ വിസ്മയമായി മാറിയ പതിനാലുകാരൻ വൈഭവ് സൂര്യവംശി റെക്കോർഡുകൾ കടപുഴക്കുന്നത് തുടരുകയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ യൂത്ത് ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ സെഞ്ച്വറി നേടിയതോടെ പാകിസ്ഥാൻ ഇതിഹാസം ബാബർ അസമിന്റെ വലിയൊരു നേട്ടമാണ് ഈ കൗമാരതാരം മറികടന്നത്. 15 വയസ്സിന് മുൻപ് അന്താരാഷ്ട്ര യൂത്ത് ഏകദിന ക്രിക്കറ്റിൽ മൂന്ന് സെഞ്ച്വറികൾ നേടുന്ന ലോകത്തിലെ ആദ്യ താരമെന്ന ചരിത്ര ബഹുമതിയാണ് വൈഭവ് സ്വന്തമാക്കിയത്. രണ്ട് സെഞ്ച്വറികൾ നേടിയ ബാബർ അസമിന്റെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്.

ബുധനാഴ്ച നടന്ന മത്സരത്തിൽ വെറും 74 പന്തിൽ നിന്ന് 127 റൺസാണ് വൈഭവ് അടിച്ചുകൂട്ടിയത്. ഈ തകർപ്പൻ പ്രകടനത്തോടെ പ്ലെയർ ഓഫ് ദി മാച്ച്, പ്ലെയർ ഓഫ് ദി സീരീസ് പുരസ്‌കാരങ്ങളും താരം കൈക്കലാക്കി. മത്സരത്തിൽ മലയാളി താരം ആരോൺ ജോർജുമായി (118 റൺസ്) ചേർന്ന് ഒന്നാം വിക്കറ്റിൽ 227 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ടാണ് വൈഭവ് പടുത്തുയർത്തിയത്. വരാനിരിക്കുന്ന അണ്ടർ-19 ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ടീമിന് വലിയ ആത്മവിശ്വാസം നൽകുന്നതാണ് താരത്തിന്റെ ഈ ഫോം.

See also  ആയുധം വാങ്ങുന്നവരല്ല, വിൽക്കുന്നവർ! കൈയിലുള്ളത് മാക് 10 വേഗതയും റോബോട്ടിക് നായ്ക്കളും; ശത്രുരാജ്യങ്ങളുടെ ഉറക്കം കെടുത്തുന്ന ഇന്ത്യൻ പരീക്ഷണങ്ങൾ!

Also Read: ഷാംപെയ്ൻ കുപ്പികൾ മാറ്റിവെച്ചു, ഉസ്മാൻ ഖവാജയ്ക്കായി ഓസീസ് ടീം ചെയ്തത് കണ്ടോ? ലോകം കൈയടിക്കുന്ന മാതൃക!

ബാറ്റിംഗിൽ മാത്രമല്ല, നായകനെന്ന നിലയിലും വൈഭവ് വിസ്മയിപ്പിച്ചു. യൂത്ത് ഏകദിനത്തിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ എന്ന റെക്കോർഡും ഇനി വൈഭവിന് സ്വന്തം. 1998-ൽ പാകിസ്താൻ താരം ബാസിദ് ഖാൻ സ്ഥാപിച്ച 28 വർഷം പഴക്കമുള്ള റെക്കോർഡാണ് 14-ാം വയസ്സിൽ വൈഭവ് തകർത്തത്. ആയുഷ് മാത്രയുടെ അഭാവത്തിൽ ടീമിനെ നയിക്കാനെത്തിയ വൈഭവ്, വിദേശ മണ്ണിൽ പരമ്പര തൂത്തുവാരുന്ന ഏറ്റവും പ്രായം കുറഞ്ഞ നായകൻ എന്ന അപൂർവ നേട്ടത്തിനും അർഹനായി.

The post ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വൈഭവ് കുതിപ്പ്! 15 വയസ്സിന് മുൻപ് 3 സെഞ്ച്വറി; ബാബറിനെ വെട്ടിച്ച് ഇന്ത്യൻ വിസ്മയം appeared first on Express Kerala.

Spread the love

New Report

Close